മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനം സംഭവബഹുലമായി മുന്നോട്ട് കുതിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് മലയാളത്തിലെ സാന്ത്വനം. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് ഇപ്പോൾ ഈ പരമ്പര.
സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. സീരിയൽ നായികയായി തിളങ്ങുന്നെങ്കിലും ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്.
ശിവം എന്ന ചിത്രത്തിലൂടെയായിരുന്ന വെള്ളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മോഹൻലാൽ ചിത്രമായ ബാലേട്ടനിലുടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തിൽ അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിക്കുന്നത്
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അപ്സരയുടെ വിവാഹത്തിന് എത്തിയ ഗോപികയുടെ വീഡിയോയണ്. അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. അപ്സരയ്ക്കും അൽബിക്കും വിവാഹമംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ തങ്ങളെ പിന്തുണക്കുന്ന ആരാധകർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. ഇതിനിടയിൽ വിവാഹത്തെ കുറിച്ചും താരത്തിനോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഒന്നും പറയാനില്ല , സമയം ആകുമ്പോൾ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.
സോഷ്യൽ മീഡിയയിലെ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ചും ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെൻഷൻസ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു .
താൻ കാണുന്ന എഡിറ്റ്സ് ഓക്കെ ലൈക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. പേഴ്സണലി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ താൻ കാണുന്ന എല്ലാ എഡിറ്റ്സും സപ്പോർട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സീരിയലിനെ കുറിച്ചും താരം പറയുന്നുണ്ട്. സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിൽ ആ ഫുൾ ടീം ആണ് . കാരണം സംവിധായകനും നിർമ്മാതാവ് മുതൽ ആ സെറ്റിലുള്ള എല്ലാവരും തമ്മിൽ നല്ല ബോണ്ടാണ് ഉള്ളത്. അത് തന്നെയാണ് സീരിയലിന്റെ വിജയം. കൂടാതെ തന്നെ പിന്തുണക്കുന്ന ആരാധകരോടും സീരിയലിൽ അവസരം നൽകിയ സാന്ത്വനത്തിന്റെ അണിയറപ്രവർത്തകരോടും ഗോപിക നന്ദി പറയുന്നുണ്ട്.
about santhwanam