അഭിനയിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു…ഇനി അഭിനയ രംഗത്ത് ഉണ്ടാകില്ല! കുടുംബവിളക്കിൽ നിന്നും ആതിര പിന്മാറി… വേദനയോടെ ആരാധകർ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറുകയായിരുന്നു കുടുംബവിളക്ക്.
റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്ന് കൂടിയാണിത്. സുമിത്രയുടെ മരുമകളായ അനന്യയെ അവതരിപ്പിച്ചത് ആതിര മാധവായിരുന്നു. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിട്ടെത്താറുണ്ട് ആതിര.

ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ആതിര ഗര്‍ഭിണിയാണെന്നുള്ള സന്തോഷം ആരാധകരെ അറിയിച്ചത്. പരമ്പരയില്‍ നിന്നും മാറുകയാണോയെന്നായിരുന്നു പ്രേക്ഷകരെല്ലാം താരത്തോട് ചോദിച്ചത്. പരമ്പരയില്‍ നിന്നും മാറുന്ന സമയത്ത് താന്‍ തന്നെ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു ആതിര പറഞ്ഞത്.

ഒടുവില്‍ താനിനി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി അറിയിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് കുടുംബവിളക്കിലെ അവസാന ദിവസത്തെ കുറിച്ച് പറഞ്ഞത്. മാത്രമല്ല അഭിനയത്തിലേക്ക് ഒരു തിരിച്ച് വരവുണ്ടോ എന്ന് ചോദിക്കുന്നവരോട് കുഞ്ഞ് ജനിച്ചതിന് ശേഷം ആലോചിക്കാം എന്നാണ് നടി പറയുന്നത്.

ആതിരയുടെ വാക്കുകളിലേക്ക്…

‘നിലവില്‍ താന്‍ ഗര്‍ഭകാലത്തെ 21-ാം ആഴ്ചയിലാണെന്നാണ് ആതിര പറയുന്നത്. ഈ മാസം വരെ കുടുംബവിളക്ക് സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഇനി അഭിനയ രംഗത്ത് ഉണ്ടാകില്ല. ഇപ്പോഴാണ് ഔദ്യോഗികമായി പറയുന്നത്. ഈ സമയത്ത് അഭിനയിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്െക കുറച്ച് സ്‌ട്രെയിന്‍ ഉണ്ടായിരുന്നു. കോവളം ബീച്ചില്‍ വെച്ച് നടന്ന ഷൂട്ടിങ്ങിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചില്‍ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകള്‍ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകള്‍ ഇനി വരാന്‍ പോവുന്നതേയുള്ളു.

അവസാന ദിവസം ആയത് കൊണ്ട് ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാന്‍ എന്നും ആതിര പറയുന്നു. ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ തീരെ വയ്യാതെയായി. ഒരുപാട് സ്‌ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്‌ട്രെയിന്‍ ഫീല്‍ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തല്‍കാലം അഭിനയം നിര്‍ത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടര്‍ന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയില്‍ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. പലപ്പോഴും ലൊക്കേഷനില്‍ നിന്ന് ആശുപത്രിയില്‍ പോവേണ്ട സാഹചര്യായിരുന്നു. കുടുംബവിളക്ക് ടീമില്‍ നിന്നും വലിയ സപ്പോര്‍ട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളില്‍ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു എന്നും ആതിര പറയുന്നു.

ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ എന്നാണ് നടി പറയുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും ഭര്‍ത്താവ് രാജീവും തമ്മില്‍ വിവാഹിതരാവുന്നത്. ബി ടെക്ക് കഴിഞ്ഞ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് രാജീവുമായി പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. വീട്ടില്‍ സംസാരിച്ചതോടെ അവര്‍ക്കും സമ്മതമായി. അതിന് ശേഷമാണ് സീരിയലിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. ജോലി രാജി വെച്ച് സീരിയലിലേക്ക് വന്നപ്പോള്‍ ഫുള്‍ സപ്പോര്‍ട്ടും തന്നത് ഭര്‍ത്താവാണെന്നാണ് ആതിര പറയുന്നത്.

Noora T Noora T :