അനായാസരചനയിലൂടെ വാക്കുകൾകൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭ; ബിച്ചു തിരുമലയെ അനുസ്‍മരിച്ച് മോഹൻലാല്‍

മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ് ബിച്ചു തിരുമലയെ അനുസ്മരിച്ച് മോഹൻലാല്‍. വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു ബിച്ചു തിരുമലയെന്നാണ് മോഹൻലാല്‍ പറഞ്ഞത്

നടന്റെ വാക്കുകളിലേക്ക്…

തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾകൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി

ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്‍നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്‍ലികൾ എന്ന് മോഹൻലാല്‍ കുറിച്ചു

മമ്മൂട്ടിയും ബിച്ചു തിരുമലക്ക് ആദരാഞ്ജലികള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്

Noora T Noora T :