സർക്കാർ ഉറപ്പു നൽകുമ്പോഴും വീണ്ടും ആവർത്തിക്കുന്നു… അവര്‍ക്കൊക്കെ കാവലായി താനുണ്ടാകും, സ്ത്രീകൾക്ക് ഇനി യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാചാലനായിരിക്കുകയാണ് സുരേഷ് ഗോപി എംപി. അവർക്ക് കാവലായി താനെന്നും ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകിയിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
തന്റെ പുതിയ ചിത്രമായ കാവലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യം തുറന്നടിച്ചത്. കേരളത്തിലെ നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് കാവല്‍ എന്ന് സുരേഷ് ഗോപി പറയുന്നതിനോടൊപ്പം തന്നെ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം തുറന്നടിച്ചു.. കേരളത്തിലെ ഗാര്‍ഹിക പീഡന ആത്മഹത്യകളെ കുറിച്ചും മരണങ്ങളെ കുറിച്ചും എം പി തുറന്നടിച്ചു . കേരളത്തില്‍ പീഡനത്തിനിരയായി മരണപ്പെട്ട വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവരെ എല്ലാവരെയും സംരക്ഷിക്കാനാവുമെന്നല്ല താന്‍ പറയുന്നതെന്ന വ്യക്തമാക്കിയ അദ്ദേഹം , പക്ഷേ അവര്‍ക്കൊക്കെ കാവലായി താനുണ്ടാകുമെന്നും ഉറപ്പ് നൽകി.സ്ത്രീകൾക്ക് ഇനി യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു നൽകുമ്പോഴും വീണ്ടും ആത്‌മഹത്യകൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും ഒരു നിയമവിദ്യാർഥിനി ന ഗാർഹിക പീഡനത്തിന് പേരിൽ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ സുരേഷ് ഗോപി ഈ പറഞ്ഞ വാക്കുകൾ സ്ത്രീകൾക്ക് വളരെയധികം ആശ്വാസമാകുന്നു.

സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന കാര്യം വ്യക്തമാക്കിയായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത് . ‌ രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ നിലപാടിന് പിന്നിലുണ്ടായിരുന്നു.ഒരു സിനിമാനടൻ എന്ന രീതിയിലാണ് അദ്ദേഹം ആ വാക്കുകൾ ഉന്നയിച്ചതെങ്കിലും എംപി എന്ന നിലയിൽ ആ വാക്കുകൾ വളരെയധികം പ്രതീക്ഷ നൽകുകയാണ് കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും . പ്രത്യേകിച്ച് വിസ്മയയുടെ കേസു വന്നപ്പോൾ ആ വീട് അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായി വളരെയധികം വിലമതിക്കുന്നത് തന്നെയാണ് താരത്തിന്റെ വാക്കുകൾ. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്ന് കുടുംബത്തോട് അറിയിച്ചിരുന്നു. വിസ്മയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം . തൻ്റെ ഫോൺ നമ്പർ പലരോടും വിസ്മയ ചോദിച്ചിരുന്നുവെന്നും വളരെ വൈകിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.

“എൻ്റെ ഫോൺ നമ്പർ നൽകാമോ എന്ന് ചോദിച്ച് മാധ്യമപ്രവർത്തകർക്ക് വിസ്മയ സന്ദേശം അയച്ചിരുന്നു. ജീവിക്കാൻ അത്രമാത്രം മോഹിച്ച് കാണും ആ കുട്ടി. എന്നാൽ ഇപ്പോഴാണ് ഇക്കാര്യങ്ങൾ ഞാൻ അറിയുന്നത്. ന്യായവും നീതിയും നടക്കുമെന്നും സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. വലിയവൻ കൊടുത്തൂ, കടം വാങ്ങിച്ചാട്ടാണെങ്കിലും എനിക്കെൻ്റെ മകൾക്ക് കൊടുക്കണമെന്ന മാതൃക പിന്തുടരുന്ന രീതി നമുക്ക് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല. അതിനാൽ ചില രീതികൾ നമ്മൾക്ക് തള്ളിപ്പറയേണ്ടി വരുമെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. . “ഒരു പരാതി പറഞ്ഞാൽ ഒരു പക്ഷേ ഞാൻ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നും തടയാൻ വരുന്നവർക്കിട്ട് രണ്ട് തല്ല് കൊടുത്തിട്ടാണെങ്കിലും കൂട്ടിക്കൊണ്ട് പോയേനെ എന്നും വിസ്മയ കരുതിക്കാണും. നീതിക്കായി കുടുംബത്തിനൊപ്പം കാണും”മെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു . സമാനമായ സംഭവങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് പെൺകുട്ടികൾക്കായി നിലയുറപ്പിച്ച് നിൽക്കുമെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. അന്ന് വിസ്മയയുടെ വീട് സന്ദർശിച്ചതിനുശേഷം പറഞ്ഞ വാക്കുകൾ ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി വീണ്ടും പറഞ്ഞിരിക്കുന്നത്.

Noora T Noora T :