ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികളെ ഭയപ്പെടുത്താനായി നഗ്നത കാണിച്ച ഇമാം സിദ്ധിഖി മുതൽ കത്തിയെടുത്ത് വീശിയ അഫ്സാന വരെ; വിചിത്രമായ പെരുമാറ്റം കൊണ്ട് വൈറലായ ബിഗ് ബോസ് താരങ്ങൾ!

മലയാളികളെ ഉൾപ്പെടെ കീഴ്‌പ്പെടുത്തി ഹിന്ദി ബിഗ് ബോസ് സീസൺ 15 സംഭവബഹുലമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ടാസ്‌കിൽ തോറ്റതിന് ശേഷം കത്തി ഉപയോഗിച്ച് സ്വയം ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവതാരകൻ സൽമാൻ ഖാൻ ഷോയിൽ നിന്ന് അഫ്‌സാന ഖാൻ എന്ന മത്സരാർഥിയെ പുറത്താക്കിയത് സമൂഹമാധ്യമങ്ങളിലൂടെ മലയാളികളും അറിഞ്ഞു. ഇതിന്‍റെ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഇത്തരത്തിൽ വിചിത്രമായ പെരുമാറ്റങ്ങൾ മൂന്ന് സീസണുകൾ പിന്നിട്ടിട്ടും മലയാളത്തിൽ ഉണ്ടായിട്ടില്ല.

എന്നാൽ, അത്തരത്തിൽ ഉണ്ടായ സംഭവങ്ങൾ വായിക്കാം , ബിഗ്‌ ഓസ് സീസൺ 15 ൽ വിഐപി ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വയം ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഫ്സാന ഖാൻ കത്തിയെടുത്ത് വീശിയത്. കത്തി ഉപയോഗിച്ച് സ്വയം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി കണ്ടതോടെയാണ് ഷോയിൽ നിന്ന് ഇവരെ പുറത്താക്കുകയുണ്ടായത്.

നടനും ബിഗ് ബോസ് താരവുമായ സിദ്ധാർഥ് ശുക്ലയുടെ മരണം അടുത്തിടെ ഏറെ ഞെട്ടിച്ച സംഭവമാണ്. ‘ബിഗ് ബോസ് 13’ൽ സിദ്ധാർത്ഥ് ശുക്ലയുമായുള്ള വഴക്കിനിടെ സ്വയം ഇടിച്ച ഷെഹ്‌നാസ് ഗില്ലിന്‍റെ പെരുമാറ്റം ഏറെ ചർ‍ച്ചയായിരുന്നതാണ്. ഇരുവരും തമ്മിലുള്ള പ്രണയവും ഏറെ ചർച്ചയായിരുന്നു. ശുക്ലയുടെ മരണശേഷം കാണാനെത്തിയ ഷെഹ്നാസിന്‍റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നതാണ്.

വിശാൽ ആദിത്യ സിങ്ങിനെ ഷോയ്‍ക്കിടെ പാൻ കൊണ്ട് അടിച്ചതിന് ടിവി നടിയായ മധുരിമ തുലിയും ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. പിറകിൽ നിന്നെത്തി തലയ്ക്ക് പിന്നിലാണ് മധുരിമ, വിശാലിനെ അടിച്ചത്. ബിഗ് ബോസ് 13-ാം സീസണിലായിരുന്നു മധുരിമ ഉണ്ടായിരുന്നത്.
ബിഗ് ബോസ് ഷോയുടെ ചരിത്രത്തിലെ തന്നെ വലിയ കലഹത്തിന് വഴിയൊരുക്കിയയാളാണ് ഡോളി ബിന്ദ്ര. ‘ബിഗ് ബോസിനുള്ള ഒട്ടുമിക്ക സഹ മത്സരാർത്ഥികളുമായും വലിയ കലഹങ്ങൾ ഇവർ ഉണ്ടാക്കിയിട്ടുണ്ട്. ഒടുവിൽ സമീർ സോണിയുമായി ഇടിയുണ്ടായതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. ബിഗ് ബോസ് നാലാം സീസണിലായിരുന്നു ഇവരുണ്ടായിരുന്നത്.

‘ബിഗ് ബോസ്’ ഹൗസിൽ രസകരമായ ഒട്ടനവധി സംഭവങ്ങളിലൂടെ പേരുകേട്ടയാളാണ് രാഹുൽ മഹാജൻ, എന്നാൽ ‘ബിഗ് ബോസ്’ ഹൗസിൽ നിന്ന് പുറത്തുകടക്കാനായി ഗോവണി കയറിയതും പിന്നീടുണ്ടായ ചില അസ്വീകാര്യമായ വിചിത്രമായ പെരുമാറ്റവും ഏറെ ചർ‍ച്ചയായിട്ടുള്ളതാണ്. ബിഗ് ബോസ് 14-ാം സീസണിലാണ് രാഹുൽ ഉണ്ടായിരുന്നത്.

ബിഗ് ബോസ് ആറാം സീസണിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇമാം സിദ്ധിഖി മത്സരിച്ചിരുന്നത്. ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികളെ ഭയപ്പെടുത്താനായി നഗ്നത കാണിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സോഷ്യൽമീഡിയയിലുള്‍പ്പെടെ ഇതിന്‍റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നതാണ്. ഓരോ സീസൺ ബിഗ് ബോസ് കഴിയുമ്പോഴും ഇത്തരത്തിൽ ഏറെ വ്യക്തികളെ പരിചയപ്പെടാം.

about bigg boss

Safana Safu :