പ്രണയം തേടി പതിനാലാം ഭാഗം ; അവസാന നിമിഷവും അവനെ കാത്തിരുന്ന് സന; വായന ഇഷ്ടപ്പെടുന്നവർക്കും പഴയകാല ഓർമ്മകളെ താലോലിക്കുന്നവർക്കും വേണ്ടി പുതിയ നോവൽ !

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനാലാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

“മിണ്ടാൻ വേണ്ടിയല്ലെങ്കിലും കാണാൻ വേണ്ടി വിഷ്ണു ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഓർത്തിരിക്കുകയാണ് സന. ആദ്യ പിരീഡ് ക്ലാസ് ടീച്ചർ എത്തി. സന വാതിലിലേക്ക് തന്നെ നോക്കി ഇരുന്നു. ഈ സമയം ടീച്ചർ പേര് വിളിച്ചു തുടങ്ങി.

“വിഷ്ണു കാർത്തികേയൻ” എന്ന പേരിൽ ടീച്ചർ എത്തി… ആവർത്തിച്ച് രണ്ടാം തവണയും ടീച്ചർ വിഷ്ണു കാർത്തികേയൻ എന്ന് വിളിച്ചപ്പോൾ സനയുടെ നെഞ്ചിടിപ്പ് കൂടി…

എന്നാൽ, ഒരു ടീച്ചർ അവിടേക്ക് മറ്റൊരു രജിസ്റ്റർ ബുക്കുമായി എത്തി.

“ക്ലാസ് ഷഫിൾ ചെയ്തിട്ടുണ്ട്. ഇതാ ടീച്ചറേ പുതിയ രജിസ്റ്റർ ബുക്ക്. അതും പറഞ്ഞു, വന്ന ടീച്ചർ രജിസ്റ്റർ ബുക്ക് ക്ലാസ് ടീച്ചറുടെ മേശമേൽ വച്ചിട്ട് പോയി…”

സന എന്തെന്ന് അറിയാനുള്ള ശുഷ്കത്തിയോടെ അവയെല്ലാം നോക്കിയിരിക്കുകയാണ്.

“നിങ്ങളിൽ ചിലരുടെ ഒക്കെ ക്ലാസ് മാറ്റിയിട്ടുണ്ട്. റോഷൻ , ആകാശ്, മനു , രേഷ്മ , ധന്യ, സൂഫി, ശ്രുതി, ഫാത്തിമ. നിങ്ങൾ ഇത്രയും പേർക്ക് സി ഡിവിഷനിൽ പോകാം. ക്ലാസുകളുടെ എണ്ണം ക്രമീകരിക്കാനാണ് ക്ലാസ് മാറ്റുന്നത്. അപ്പോൾ ആരും വിഷമിക്കേണ്ട , കൂട്ടുകാരൊക്കെ അടുത്ത ക്ലാസിലുണ്ട്. ഇനി അങ്ങോട്ട് പഠിക്കേണ്ട ദിവങ്ങളാണ് അതുകൊണ്ട് എല്ലാവരും നല്ലതുപോലെ പഠിക്കണം. “

ടീച്ചറുടെ സംസാരം അങ്ങനെ നീണ്ടുപോയപ്പോൾ സന തേടിയതിന് ഉത്തരമായില്ല, ” വിഷ്ണു എവിടെ?”

ക്ലാസ് മാറ്റിയ കുട്ടികൾ വലിയ ബഹളത്തോടെ പോയിക്കഴിഞ്ഞപ്പോൾ വീണ്ടും പേരുകൾ വിളിച്ചു. പുതിയ രെജിസ്റ്ററിൽ അഭിരാജ് , അശ്വതി… എന്ന ഓർഡറിൽ പേര് വിളിച്ചുതുടങ്ങി…

സന ഹൈദരാലി കഴിഞ്ഞു… വർഷയിൽ പേര് വിളി അവസാനിച്ചു.

ഇടയിൽ ആയിരുന്നു വിഷ്ണുവിന്റെ പേര് , ഇതെന്താ വിഷ്ണു മാത്രം ഇല്ലാല്ലോ? ആരോടും ചോദിക്കാനും സാധിക്കില്ല… സന അങ്ങനെ ഇരുന്നപ്പോൾ ,

പിന്നിൽ ആരോ തട്ടി, തിരിഞ്ഞു നോക്കുമ്പോൾ അത് വർഷയാണ്.

” വിഷ്ണു സ്‌കൂൾ മാറി. അവനെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലേക്ക് ആക്കി. നീ തിരക്കുകയാണെങ്കിൽ പറയണേ എന്ന് പറഞ്ഞായിരുന്നു. തിരക്കിയില്ലെങ്കിലും ഞാൻ പറഞ്ഞതാണ് കേട്ടോ”

വർഷയുടെ വാക്കുകൾക്ക് എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവൾ ഇരുന്നുപോയി… ഒരു മൂളലിൽ മറുപടി ചുരുക്കി സന നേരെയിരുന്നു…

ക്ലാസുകൾ മാറിമാറി വന്നു. ടീച്ചറുകളുടെ മുഖങ്ങളും….

അങ്ങനെ പതിയെ പതിയെ വിഷ്ണു എന്നത് കുറച്ചുദിവസങ്ങളിലെ സന്തോഷമുള്ള ഓർമ്മകൾ മാത്രമായി.

” ഒരുകണക്കിന് വിഷ്ണു പോയത് നന്നായി… ഇനി എങ്ങനെ ഫേസ് ചെയ്യും എന്നുള്ള പ്രശ്‌നം എനിക്കുണ്ടായിരുന്നു., അത് പരിഹരിച്ചു കിട്ടി…”

സനയും ആശയും തമ്മിലുള്ള സൗഹൃദവും നാൾക്കുനാൾ വളർന്നു. ആശ സനയ്‌ക്കൊപ്പം ട്യൂഷനിൽ എത്തിയതോടെ ഷംനയുടെ സ്ഥാനം ബെസ്റ്റ് ഫ്രണ്ടിൽ നിന്നും ഫ്രണ്ടിലേക്ക് മാറി.

ആശ ഏറെക്കുറെ സനയുടെ രീതിയാണ്. അധികം ആരോടും മിണ്ടാറില്ല. താല്പര്യം ഉള്ള കൂട്ടുകാരോട് ഒരുപാട് മിണ്ടുകയും ചിരിക്കുകയും കളിപറയുകയും ചെയ്യും. സനയും ആശയും അത്തരത്തിൽ ഒരുപാടടുത്തു.

ഒന്നിച്ചുള്ള പഠിത്തവും ചർച്ചകളും രണ്ടാളെയും കുറെ വളർത്തിയെങ്കിലും പ്രണയം എന്ന വാക്ക് മാത്രം അവരുടെ ഡിക്ഷ്ണറിയിൽ ഇല്ലാതെയായി.

അതിൽ സനയ്ക്ക് നല്ല വിഷമമുണ്ട്. എന്നാൽ, ആശയുടെ കൂട്ടുകെട്ട് അവളെ ആ ഓർമ്മകളിൽ നിന്നും വേർപെടുത്തി.

അങ്ങനെ ഒരു ഓണക്കാലമെത്തി. ഓണപ്പരീക്ഷയുടെ ചൂട് കഴിഞ്ഞ് സന ആശയുടെ വീട്ടിൽ ഓണ സദ്യയ്ക്ക് പോയപ്പോഴാണ് മറ്റൊരു വഴിത്തിരിവ് സേനയുടെ ജീവിതത്തിൽ ഉണ്ടാകുന്നത് .

സനയും ആശയും പൂക്കളമൊക്കെ ഒരുക്കി വലിയ പെൺകുട്ടികളെ പോലെ വീട്ട് മുറ്റത്ത് കറങ്ങി നടക്കുമ്പോഴാണ് അവിടേക്ക് ഒരു ചേട്ടൻ കടന്നു വന്നത്.

” മിനി ആന്റി ഇല്ലേ ?” ചോദ്യത്തിൽ വലിയ കടുപ്പം ഇല്ലെങ്കിലും ശബ്ദം നല്ല പരുക്കനാണയിരുന്നു.

സന വേഗം അകത്തേക്ക് മാരിലൊതുങ്ങി നിന്നു.

ആശ, ” അമ്മെ എന്നും വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി….”

സനയെ ശ്രദ്ധിച്ച അയാൾ, “നീ ആ ഹൈദർ ഭായിയുടെ മകളല്ലേ?” എന്ന് ചോദിച്ചു.

അതെ എന്ന് സമ്മതിച്ചു സന തലയാട്ടി…

അയാൾ ചിരിച്ചു.

അപ്പോഴേക്കും ആശ അമ്മയുമായിട്ടെത്തി,

” ഹാ ദത്തനോ ? എന്താ മോനെ?” ‘അമ്മ ചോദിച്ചു.

ചേച്ചിക്ക് ഇവിടുത്തെ കുട്ടിയുടെ ബയോളജി ടെക്സ്റ്റ് വേണമെന്ന് പറഞ്ഞു. ടി ടി സി അല്ലെ… പഠിപ്പിക്കാൻ പോയിത്തുടങ്ങി.. ” അയാൾ വളരെ സമാധാനത്തോടെ പറഞ്ഞു…

“അതിനെന്താ.. ആശ നിന്റെ ആ പുസ്തകം എടുത്തുകൊടുക്ക്…” ആശ കേട്ടപ്പോൾ തന്നെ അകത്തേക്ക് ഓടി.

ഈ കുട്ടിയും മോളുടെ കൂടെയാണല്ലേ ? ദത്തൻ വീണ്ടും സനയെ നോക്കി ചോദിച്ചു.

“അതെ, രണ്ടാളും നല്ല കൂട്ടാണ്… ഇവളുടെ വീടും നടന്നു പോകാനുള്ള ദൂരമേ ഉള്ളു” ആശയുടെ ‘അമ്മ സനയുടെ തലയിൽ കൈ തഴുകിക്കൊണ്ട് പറഞ്ഞു.

ഹാ എനിക്കറിയാം ആന്റി… ഇവരുടെ വീട്ടിൽ നിന്ന് പാലൊക്കെ വാങ്ങാറുണ്ട്… ദത്തൻ അത് പറഞ്ഞപ്പോൾ സനയ്ക്ക് ചിരിക്കണം എന്നൊക്കെ തോന്നി . പക്ഷെ അവൾ അതെല്ലാം കടിച്ചു പിടിച്ചു നിന്നു.

അപ്പോഴാണ് ആശ പുറത്തേക്ക് വന്നത്…

പക്ഷെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല …

“എവിടെ ആശേ പുസ്തകം? ‘അമ്മ ചോദിച്ചപ്പോൾ സനയുടെ കൈയിലാണ് എന്ന് ആശ പറഞ്ഞു.

സന ഒന്നും മനസിലാകാതെ നിന്നുപോയി . കാരണം അങ്ങനെ ആശയുടെ ഒരു പുസ്തകവും തന്റെ കൈയിൽ ഇല്ലല്ലോ ? എന്നാണ് സന ചിന്തിച്ചത് .

ഏതായാലും പുതിയ കഥാപാത്രവും ഒപ്പം ആശയുടെ പുസ്തകം എങ്ങോട്ട് പോയി എന്നും ഞാൻ നാളെ പറയാം ഇപ്പോൾ ഇതിവിടെ നിൽക്കട്ടെ….

about pranayam thedi

Safana Safu :