മഹാമാരിയും, പ്രകൃതി ക്ഷോഭവും പിന്തുടരുമ്പോഴും ജീവനോപാധിയായി കിട്ടുന്ന അറിവുള്ള തൊഴിൽ അത് ഏതായാലും ആത്മാർത്ഥതയോടെ ചെയ്തു പോയാൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ മുന്നോട്ടു പോകാമെന്നു ഈ യാഥനകൾ എന്നേയും നന്നായി പഠിപ്പിച്ചു; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടന്റെ കുറിപ്പ്

മിമിക്രകലാകാരനായും നടനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് കണ്ണന്‍ സാഗര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ കണ്ണന്‍ പങ്കുവെക്കുന്ന കുറിപ്പുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കണ്ണന്റെ പുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. തൊഴിലേതായാലും ആത്മാർത്ഥതയോടെ ചെയ്താൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകാമെന്നാണ് താരം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

”ആട്ടക്കാരനെ എല്ലാവർക്കും അറിയാം, എന്നാൽ ആട്ടക്കാരന് ആരെയും അറിയില്ല, ഇതൊരു പഴഞ്ചൊല്ല്. ജീവിതത്തിൽ കെട്ടിയാടിയ വേഷങ്ങൾ, ഇനി കെട്ടാനിരിക്കുന്ന വേഷങ്ങൾ, അറിവുള്ളവയെ കൂടുതൽ മികവാക്കിയും, അറിയാത്തതിനെ അത്ഭുതത്തോടെയും ആകാംഷയോടെയും അടുത്തറിഞ്ഞും കഴിവതും പ്രകടിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നു. കെട്ടിയാടുന്ന സമയവും പരിശീലന സമയത്തും കാഴ്ചകാരായ സഹപ്രവർത്തകരോട് നൂറുവട്ടം നന്നാകുന്നുണ്ടോയെന്നു ആവർത്തിച്ചു ചോദിക്കും.

തോളിൽ തട്ടി കൊള്ളാം താങ്കൾക്ക് പറ്റും എന്നു പറയുമ്പോഴും സ്വായത്വമാക്കാത്ത കലയെ പണ്ടുക്കണ്ട ഓർമ്മയിൽ ചെയ്തുവെച്ച ഗുരു തുല്യരായ കലാകാരന്മാരെ ഓർത്തു അനുകരിച്ചു പ്രാർത്ഥനകളോടെ ക്യാമറയ്ക്കു മുന്നിൽ ആടും. ജീവിതവും,ജീവനും, ജീവനോപാധിയും, ജീവിതമാർഗ്ഗവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുകയല്ലേ ലക്ഷ്യം ജീവിതം തന്നെ. ആരെയും വേദനിപ്പിക്കാതെ, ഈർഷതക്കു വകവെക്കാതെ പറ്റുന്നത് സഹായിച്ചും, ആവുന്നത് നേടിയും, മാറ്റിനിർത്തപ്പെടാൻ ഇടനൽകാത്ത വ്യക്തിത്വമായി, വെറുപ്പെന്ന കലർപ്പില്ലാത്ത, പേരിനൊത്ത പവറില്ലാത്ത, സ്നേഹം നിറഞ്ഞ വാക്കുകൾക്കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു നിർദോഷിയായ മനുഷ്യനായി ഇങ്ങനെ മുന്നോട്ടു ആവുന്നത് പോകണം.

മഹാമാരിയും, പ്രകൃതി ക്ഷോഭവും പിന്തുടരുമ്പോഴും ജീവനോപാധിയായി കിട്ടുന്ന അറിവുള്ള തൊഴിൽ അത് ഏതായാലും ആത്മാർത്ഥതയോടെ ചെയ്തു പോയാൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ മുന്നോട്ടു പോകാമെന്നു ഈ യാഥനകൾ എന്നേയും നന്നായി പഠിപ്പിച്ചു, സമാധാനത്തോളം വലുത് ഈ ലോകത്തു എന്താ ഉള്ളത്”.. കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെയും ഇതുപോലെയൊരു പോസ്റ്റ് പങ്കുവെച്ച് കൊണ്ട് താരം എത്തിയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

”ഒരു ഉണർവ് കലാമേഖലയിൽ അനുഭവപ്പെടുന്നതായി അനുഭസ്ഥർ വെളിപ്പെടുത്തുന്നു, അവിടെ ഇവിടെയായി പരിപാടികൾ ചെറുതായി തലപൊക്കി തുടങ്ങി, ചിലരുടെ മുഖങ്ങളിൽ ചെറു പുഞ്ചിരിയും സന്തോഷവും നിറയുന്നത് കലാകാരന്മാരായ സുഹൃത്തുക്കളിൽ കാണുമ്പോൾ എന്റെയും കണ്ണുകൾ ഈറൻ അണിയുന്നു, കാരണം ഞാനും ആ ഇല്ലായിമയുടെ, സാമ്പത്തിക ബുദ്ധിമുട്ടിന്റെ രോഗത്തിന്റെ തൊഴിലിന്റെ അങ്ങനെ പല ഘടകങ്ങളും ഈ കുറഞ്ഞൊരു കാലയളവിൽ നന്നായി അനുഭവിച്ചു, പല അനുഭസ്ഥരെയും കണ്ടുമുട്ടി വിഷമങ്ങൾ പങ്കുവെച്ചു ആശ്വസിച്ചു…മുണ്ടുമുറുക്കി ഉടുക്കുന്ന സ്വഭാവം കൂടുതലും ഈ മേഖലയിൽ ഉള്ള ആൾക്കാർക്കാണ്, പ്രതികരിക്കാൻ പ്രാപ്തരാണെങ്കിലും ആ വകകളിൽ കടക്കുക വളരെ വിരളം.

വരട്ടെ ഉന്മേഷവും ഉന്മാദവും പൊടിതട്ടിയെടുത്ത കഴിവുകളും, ഉല്ലസിക്കാൻ ആസ്വദിക്കാൻ കലകളുടെ അനുഭൂതി നുകകരാൻ പ്രിയപ്പെട്ട പ്രേക്ഷകരെ കൂടുതൽ ആനന്ദത്തിൽ ആറാടിക്കട്ടെ കലാകാരന്മാരും കലാകാരികളും.കെടുത്തികളും വറുത്തികളും വേട്ടയാടി മാനസിക സംഘർഷങ്ങളും മനസിന്റെ പിരിമുറുക്കങ്ങൾക്കും ഒരു അയവു വരുത്തുവാൻ അല്പംനേരമെങ്കിലും ഒന്ന് മനസിന്റെ ഗതികൾക്ക് ഒരു വഴിതിരിവ് നൽകുവാൻ “കല” അതിപ്പോൾ ഏതായാലും ഒരു മറുമരുന്ന്. പ്രിയപ്പെട്ടവരേ, ഈ നിർദോഷികളായ സ്നേഹനിധികളായ ഒരുകൂട്ടം കലാകാരികളെയും കലാകാരന്മാരെയും പരിപോഷിപ്പിക്കുക പ്രോത്സാഹിപ്പിക്കുക വേദികൾ നൽകി അനുഗ്രഹിക്കുക,അവരുടെ കുടുംബങ്ങളുടെ മുഖങ്ങൾക്ക് ഒരു പുഞ്ചിരി സമ്മാനിക്കാം. സന്തോഷവും ജിഗ്ഞ്ചാസയും പ്രതീക്ഷയുകൊണ്ട് എഴുതിപോയി, കാരണം അറിയാം എല്ലാ മേഖലയിലുമുള്ള ഇവരുടെ അവസ്ഥകൾ ആ മനസുകളുടെ വേദനയും ജീവിതത്തോടുള്ള ആവേശവും,”- താരം ഫേസ്ബുക്കിൽ കുറിച്ചു

Noora T Noora T :