പൊതുവെ സീരിയൽ എല്ലാം ഒരുപോലെയാണ് എന്ന് എല്ലാവരും വാദിക്കാറുണ്ട് അല്ലെ…. ആ വാദം ശരിയാണ്.. കഥകൾ എല്ലാം ഒന്നുതന്നെയാണ്… പക്ഷെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്…. അവരുടെ പ്രകടനങ്ങൾ കൊണ്ട് കഥയും നമ്മുടെ പ്രിയപ്പെട്ടതാകും. അപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും ഒന്നാമതാണ് ഇപ്പോൾ സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ ഗ്രൂപ്പുകളും മറ്റും ഉണ്ട്.
സംഭവബഹുലവും രസകരവുമായ രംഗങ്ങളിലൂടെയായിരുന്നു പോയ വാരം സാന്ത്വനം പരമ്പര കടന്നു പോയത്. വരാനിരിക്കുന്നതും അതിലും രസകരമായ കാഴ്ചകളുടേതായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും പ്രണയ കാഴ്ചകളാണ് ഒരു ഭാഗത്ത് സാന്ത്വനം അവതരിപ്പിക്കുന്നതെങ്കില്‍ മറുഭാഗത്ത് അപ്പുവും ഹരിയും തമ്പിയുടെ വീട്ടിൽ പോകുമ്പോഴുള്ള കാഴ്ചയാണ്.
കഴിഞ്ഞ ദിവസം അപ്പുവിന്റെ അമ്മ വന്ന് വിളിച്ചത് പ്രകാരം അപ്പുവിന്റെ വീട്ടിലേക്ക് ഹരിയും അപ്പുവും പോകുന്നുണ്ട്.. ഇന്നലത്തെ എപ്പിസോഡില്‍ വീട്ടുകാരോട് യാത്ര പറയുന്ന ഹരിയെ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി.തമ്പിയുടെ ഈ ആവശ്യത്തിൽ നിന്നും മാക്സിമം തടിയൂരാൻ ഹരി ശ്രമിച്ചെങ്കിലും അപ്പു വിടാതെ പിടിക്കുകയായിരുന്നു.
കരഞ്ഞുകൊണ്ടാണ് ഹരി സാന്ത്വനം വീട്ടിൽ നിന്ന് ഇറങ്ങിയത്. കല്യാണം കഴിച്ച് കൊണ്ട് പോവുകയാണോ എന്ന് അപ്പു പോലും ചിന്തിച്ചു പോകുന്ന തരത്തിലായിരുന്നു ഹരിയുടെ കരച്ചില്‍. ” ഇതൊക്കെകണ്ടാൽ ഇവനെ എന്റെ വീട്ടിലേക്ക് കെട്ടിച്ചുവിടുകയാണെന്ന് തോന്നുമല്ലോ? എന്ന് അപ്പു മനസ്സിൽ പറയുന്നുണ്ട്. വീട്ടിലെ ഓരോരുത്തരുടടുത്തും യാത്ര ചോദിച്ചിറങ്ങുന്ന ഹരിയെ കാണുമ്പോൾ വിഷമം വരുമെങ്കിലും എന്തിനാണ് ഇത്രയ്ക്ക് സീൻ ആക്കുന്നത് എന്നും തോന്നിപ്പോകും.
എന്നാലും തമ്പിയുടെ വീട്ടിലേക്ക് ആയതുകൊണ്ട് ഇൻ ഗോസ്റ്റ് ഹൗസിൽ നെടുമുടി വേണു പറയുന്ന ഡയലോഗ് ഓർമ്മവന്നു… ” നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക്”. എന്നാൽ അവിടെ ഹരിയെ കാത്തിരിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് വരും എപ്പിസോഡിലറിയാം…
ഇന്ന് ഹരിയും അപ്പുവും തമ്പിയുടെ വീട്ടിലേക്ക് എത്തുകയാണ്. അവിടെ അവരെ കാത്തിരിക്കുന്നത് പക്ഷെ പേടിക്കേണ്ടതൊന്നുമല്ല, രസകരമായ മൂഹൂര്‍ത്തങ്ങളാണ് എന്നാണ് പ്രൊമോ വീഡിയോ കണ്ടപ്പോൾ തോന്നിയത് .
തമ്പിയുടെ വീട്ടിലെത്തിയ ശേഷവും ഹരിയുടെ മനസിലെ ആശങ്കകള്‍ മാറിയിട്ടില്ല. അപ്പു തന്റെ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണെങ്കില്‍ ഹരി തന്റെ വീട്ടുകാരെ പിരിയേണ്ടി വന്നതിന്റെ സങ്കടത്തിലാണ്. വിഷമിച്ചിരിക്കുന്ന ഹരിയോട് ചിരിക്കാനും റിലാക്‌സ് ചെയ്യാനും അപ്പു ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ തമാശ നിറഞ്ഞ രംഗങ്ങളും തമ്പിയുടെ വീട്ടില്‍ അരങ്ങേറുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വീടിന്റെ മുറ്റത്ത് ഒറ്റയ്ക്ക് നിന്ന് ചിന്തിക്കുകയും വായുവില്‍ കണക്ക് കൂട്ടുകയും ചെയ്യുന്ന ഹരിയെയാണ് കാണുന്നത്. ഇത് ഒളിഞ്ഞു നിന്ന് കാണുന്ന തമ്പിയും വീഡിയോയിലുണ്ട്. ഇവനെന്താ പലചരക്ക് കടയിലെ കണക്ക് കൂട്ടുകയാണോ എന്നാണ് തമ്പിയുടെ ചിന്ത. ഇത്രയും കലിപ്പൻ ആയ അമ്മായിയച്ഛന്റെ പുത്തൻ എക്സ്പ്രെഷൻ ഏതായാലും കലക്കി.
അതെ…..തമ്പി സാറിന് കൊമെടിയും വശമുണ്ട്….അതേസമയം സാന്ത്വനം വീട്ടിലെ ഒരുമുറിയിൽ അപ്പുവിയും ഹരിയുമാണെങ്കിൽ മറ്റൊരു മുറിയിൽ അഞ്ജുവും ശിവനും പരസ്പരം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശിവന്‍ അഞ്ജുവിന്റെ ചിത്രം ഫ്രെയിം ചെയ്ത് കൊണ്ട് വന്നിരുന്നു. അഞ്ജുവിന് ഒരുപാട് സന്തോഷം നല്‍കിയ നിമിഷമായിരുന്നു അത്.
എന്തുകൊണ്ടാണ് ഒരുമിച്ചുള്ള ചിത്രം ഫ്രെയിം ചെയ്യിക്കാത്തത് എന്ന അഞ്ജുവിന്റെ ചോദ്യത്തിന് തന്നെക്കാണാന്‍ ചന്തമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ശിവന്‍. അതിനാല്‍ ശിവനൊരു സര്‍പ്രൈസ് കൊടുത്ത് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അഞ്ജു. തങ്ങള്‍ രണ്ടു പേരുമുള്ള ചിത്രം ഫ്രെയിം ചെയ്ത് മുറിയില്‍ തൂക്കാനാണ് അഞ്ജുവിന്റെ പ്ലാന്‍. ഇതിനായി ആരുമറിയാതെ വീട്ടില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് അഞ്ജു.
അതേസമയം ഇന്നലെ പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് ശിവാഞ്ജലി കടന്നു പോയത്. ശിവന്‍ കൊണ്ടു വന്ന തന്റെ ഫോട്ടോ തൂക്കി ശേഷം ഭംഗി നോക്കുന്നതിനിടെ അഞ്ജു കട്ടിലില്‍ നിന്നും കാൽ വഴുതി താഴെ വീഴുന്നു. ഈ വഴുതി വീഴാൻ കുറെ കൂടുന്നുണ്ടല്ലേ…. പല സീരിയലുകളിലും….
പക്ഷെ ഇവിടെ അഞ്ജുവിനെ വീഴാതെ പിടിക്കുകയാണ് ശിവൻ . ഇരുവരുടേയും കണ്ണുകള്‍ തമ്മില്‍ ഉടക്കുകയും അവരങ്ങനെ തന്നെ നോക്കിനിന്നുപോകുന്നതും ശിവാജ്ഞലി ആരാധകർക്ക് വസന്തകാലമാണ്.. അൽപ നേരത്തിന് ശേഷമാണ് ഇരുവരും സ്ഥലകാല ബോധം വീണ്ടെടുക്കുന്നത്…
അല്‍പ്പം നാണത്തോടെയും ചമ്മലോടേയും എന്നോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ എന്ന് ശിവന്‍ പറയുന്നതും എന്നാല്‍ ചിരി മാത്രം സമ്മാനിച്ച് മറുപടി നല്‍കി അഞ്ജു പോവുകയും ചെയ്യുന്നുണ്ട്.
പ്രണയം ഒരു വശത്ത് തമ്പിയുടെയും ഹരിയുടെയും കൊമെടി മറുവശത്ത് അതാണ് ഇപ്പോൾ സാന്ത്വനം വീട്. ഇതിനിടയിൽ പ്രേക്ഷകരുടെ കമെന്റുകളും ആരെയും പൊട്ടിചിരിപ്പിക്കുന്നതാണ്.
തമ്പിയെ കണ്ടപ്പോള്‍ ചിരി വന്നവര്‍ ഉണ്ടോ ? എന്നുള്ള ചോദ്യത്തിന് ഏറെ പേരും പ്രതികരിച്ചിട്ടുണ്ട്… പിന്നെ , ഫോട്ടോ വലുതാക്കി ഫ്രയിം ചെയ്യിപ്പിച്ച് ഇവിടെ തൂക്കിയിട്ട് പുള്ളിക്കാരനെ ഒന്ന് ഞട്ടിക്കണം ‘ എന്ന് പറയുമ്പോഴുള്ള അഞ്ചുവിന്റെ എക്‌സ്പ്രഷന്‍ പൊളി. ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പോകുന്നത് ഇനി അന്നത്തെ പോലെ മോതിരം പണയം വെക്കാന്‍ പോയത് പോലെ ആകോ, എന്നിങ്ങനെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സാന്ത്വനം പുത്തൻ എപ്പിസോഡ്.
about santhwanam