ഏറ്റവും തമാശക്കാരിയും സ്‌നേഹമുള്ളവളും സുന്ദരിയും ആത്മാര്‍ത്ഥതയും ഉള്ളവള്‍; സംയുക്തയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് സംയുക്ത വർമ. വിവാഹത്തോടെ സിനിമയിൽ നിന്ന്ഇ ടവേളയെടുത്തിരിക്കുകയാണ് താരം. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരും എത്തിയിരിക്കുകയാണ്. പ്രിയ കൂട്ടുകാരി മഞ്ജുവാര്യർ പങ്കുവച്ച ആശംസയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംയുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ഫേസ് ‌ആപ്പില്‍ എഡിറ്റ് ചെയ്ത ചിത്രമാണ് മഞ്ജു പങ്കുവെച്ചത്. സംയുക്തയോടുള്ള സൗഹൃദം വ്യക്തമാക്കുന്ന കുറിപ്പിനൊപ്പമാണ് ചിത്രം. ഏറ്റവും തമാശക്കാരിയും സ്‌നേഹമുള്ളവളും സുന്ദരിയും ആത്മാര്‍ത്ഥതയും ഉള്ളവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ഐ ലവ്യൂ- മഞ്ജു കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയിൽ നിന്നും മാറി നിന്നത്. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സംയുക്ത താരമാണ്.യോഗ അഭ്യാസി കൂടിയായ താരത്തിന്റെ വിശേഷങ്ങൾ പെട്ടെന്ന് വൈറലാകാറുണ്ട്

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്.ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു.

Noora T Noora T :