സീരിയൽ താരങ്ങളിൽ നിന്നും മറ്റൊരു വിവാഹ വാർത്ത; പ്രേക്ഷകരുടെ പ്രിയ തരാം ആലീസ് ക്രിസ്റ്റി ഇന്ന് വിവാഹിതയായി; താരത്തിന്റെ വിവാഹവേഷം കണ്ടോ?; ആശംസകൾ നേർന്ന് ആരാധകർ !

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ തരാം ആലീസ് ക്രിസ്റ്റി ഇന്ന് വിവാഹിതയായി. അഭിനേതാവായ സജിനാണ് ആലീസിന്റെ വരൻ. പത്തനംതിട്ട സ്വദേശിയാണ് സജിൻ, ആലീസ് ഇന്നലെ തന്നെ തിരുവനന്തപുരത്ത് നിന്നും വിവാഹത്തിനായി പത്തനംതിട്ടയിലേക്ക് സജിനോടൊപ്പം പോയിരുന്നു. അടൂരുള്ള ഒരു സ്വകാര്യ പഞ്ചരത്ന ഹോട്ടലിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. അവിടെയുള്ള ഒരു പള്ളിയിൽ വെച്ച് തന്നെയായിരുന്നു സജിൻ ആലീസിനെ മിന്നുകെട്ടിയത്.

വൈറ്റ് ഗൗണിൽ അതി സുന്ദരി ആയിട്ടാണ് ആലീസ് എത്തിയത്. ഓഫ് വൈറ്റ് ഗൗണിൽ വെള്ളമുത്തുകൾ ഘടിപ്പിച്ച ഗൗണായിരുന്നു. അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോൾ, രാജകുമാരിയെ പോലെയുണ്ടെന്നായിരുന്നു എന്നാണ് നിരവധി പേര് കമെന്റിലൂടെ അറിയിച്ചത്.

ഏതാനും നിമിഷങ്ങൾക്ക് മുൻപായിരുന്നു സാജിന്റെയും ആലീസിന്റേയും വിവാഹം കഴിഞ്ഞത്. ഡയമണ്ട് നെക്ലസും കമ്മലും മാത്രം അണിഞ്ഞ സിമ്പിൾ ലൂക്കിലായിരുന്നു താരം വധുവായെത്തിയത്. മന്ത്രകോടി വാങ്ങിച്ച് ആലീസ് സജിന്റെ സ്വന്തമായി കഴിഞ്ഞിരിക്കുകയാണ്.

ഇരുവരുടെയും അറേഞ്ചു മാര്യേജ് ആയിരുന്നെങ്കിലും ഇരുവർക്കും, പ്രണയിക്കാൻ ഏകദേശം ഒന്നര വർഷ ത്തോളം സമയമുണ്ടയിരുന്നു എന്ന് ഇരുവരും യുട്യൂബ് ചാനലിലൂടെ നേരെത്തെ തന്നെ പറഞ്ഞിരുന്നു. ആലിസിന്റെ ‌സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്.

ആലിസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.

തുടർന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണമാണ് വിവാഹം ഇത്രയും നീണ്ടു പോയതെന്ന് ആലിസ് പറഞ്ഞു. മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയലുകളിലാണ് ആലിസ് നിലവിൽ അഭിനയിക്കുന്നത്.

about alice

Safana Safu :