ചിലർ വന്നു പോയി, മറ്റു ചിലർ ഇൻഡസ്ട്രി തന്നെ കീഴടക്കി; ടെലിവിഷനിലെ ആദ്യ ചുവടുവെപ്പിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറിയ ചിലരെ ഇന്ന് നമുക്ക് പരിചയപ്പെടാം!

കൊവിഡ് കാരണം പല മേഖലകളും പരുങ്ങലിലായപ്പോഴും പിടിച്ചു നിന്ന ഇന്ഡസ്ട്രിയാണ് ടെലിവിഷൻ. അതുകൊണ്ടുതന്നെ ഒട്ടെറെ പുതുമുഖങ്ങളുടെ ഒഴുക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഈ മേഖലയിലേക്ക് ഉണ്ടായി. ചിലർ വന്നു പോയി, മറ്റു ചിലർ ഇൻഡസ്ട്രി തന്നെ കീഴടക്കി. ടെലിവിഷനിലെ ആദ്യ ചുവടുവെപ്പിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറിയ ചിലരെ ഇന്ന് നമുക്ക് പരിചയപ്പെടാം…

സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അലീന ടീച്ചർ. അമ്പാടിയുടെയും അലീന ടീച്ചറിന്റെയും റൊമാൻസ് കാണാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു എങ്കിലും അമ്മയറിയാതെ എന്ന സീരിയലിലൂടെയായിരുന്നു ശ്രീതുവിന്റെ മലയാളം അരങ്ങേറ്റം. എന്തായാലും തുടക്കം പിഴച്ചില്ല, ഒറ്റ കഥാപാത്രത്തിലൂടെത്തന്നെ താനൊരു മികച്ച നടിയാണെന്നു താരം തെളിയിച്ചു കഴിഞ്ഞു. സീരിയലിലെ അമ്പാടിയും അലീന ടീച്ചറും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

അലീന ടീച്ചറിനെ പോലെതന്നെ അമ്പാടിയും, തെലുഗ് സീരിയലുകളിൽ സജീവ സാന്നിദ്ധയമായിരുന്ന നിഖിൽ ആദ്യമായി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയത് അമ്മയറിയാതെയിലൂടെയാണ്. ഇടയ്ക്ക് തരാം സീരിയലിൽ നിന്നും പിന്മാറിയത് സീരിയലിന്റെ റേറ്റിംഗ് കുറയ്ക്കാൻ തന്നെ കാരണമായി. പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തിയതും ഒക്കെ താരത്തെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവനാക്കി.

ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റാഫി ആദ്യ സീരിയലിൽ തന്നെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയെടുത്ത ചുള്ളനാണ്. താരം ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രമായാണ് പ്രേക്ഷരിലേക്കു എത്തുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ റാഫിക്ക് കഴിഞ്ഞു.

ചക്കപ്പഴത്തിലെ പൈങ്കിളി, റാഫിയെപ്പോലെ തന്നെ ഈ ഒറ്റ സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ താരമാണ് ശ്രുതിയും. കുട്ടിക്കാലത്തു ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും ചക്കപ്പഴം തന്നെയാണ് ശ്രുതിയുടെ ജീവിതവും മാറ്റിമറിച്ചത്.

മൗനരാഗം സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ തമിഴ് താരമാണ് നലീഫ്. നമ്മുടെ കിരണേട്ടൻ… അദ്ദേഹത്തിന്റെ ചോക്ലേറ്റ് ഹീറോ ലുക്ക് തന്നെയാണ് പ്രേക്ഷകർക്ക് എന്നും പ്രിയം.

നലീഫിനൊപ്പം മൗനരാഗത്തിലൂടെ മലയാളം സീരിയൽ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ. മിണ്ടാപ്പെണ്ണിന്റെ കഥ പറയുന്ന സീരിയലിലെ കല്യാണി എന്ന കഥാപാത്രം താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയാം.

പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കണ്മണി എന്ന കഥാപാത്രമാണ് മനീഷ അവതരിപ്പിക്കുന്നത്. ആദ്യ സീരിയലിൽ തന്നെ പ്രേക്ഷകരുടെ പ്രീതി നേടുവാൻ ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞു.

എന്താണ് ഗയ്‌സ്, കാർത്തിക് ബ്രോയെ അറിയില്ലേ? സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു വ്‌ളോഗർ കാർത്തിക് സൂര്യ. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ഷോയുടെ അവതാരകനാണ്. വിധികർത്താക്കളായ സാബുമോൻ, മഞ്ജു പിള്ള, നസീർ സംക്രാന്തി എന്നിവരുമായുള്ള കാർത്തിക്കിന്റെ അടിപൊളി കൗണ്ടറുകൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ആകാശഗംഗ 2 വിലെ പ്രേതം, പിന്നെയും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടാതെ കഥാപാത്രങ്ങൾ, പക്ഷെ ശരണ്യയുടെ ജീവിതം കീഴ്മേൽ മറിച്ചത് കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രമായിരുന്നു. സിദ്ധുവിന്റേയും സുമിത്രയുടെയും ജീവിതത്തിൽ കലഹങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും മലയാളികൾക്ക് ഇഷ്ടമാണ് ഈ വില്ലത്തിയെ.

about television

Safana Safu :