മലയാളം സീരിയൽ പ്രേക്ഷകർക്ക് പുത്തൻ പ്രണയകഥ ; നിരവധി വൈകാരികമുഹൂർത്തങ്ങളുമായി വീണ്ടുമൊരു പ്രണയ ജോഡികൾ; മലയാളികളുടെ സ്വീകരണമുറിയിലേക്ക് ‘പളുങ്ക്’ നവംബർ 22 മുതൽ!

മലയാളികളുടെ സീരിയൽ ആരാധകർക്ക് വ്യത്യസ്തമായ കഥകൾ സമ്മാനിക്കുന്നതിൽ എന്നും ഏഷ്യാനെറ്റ് മുന്നിലാണ്. കുടുംബപ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുന്ന പാരമ്പരകളല്ല ഏഷ്യാനെറ്റിൽ പൊതുവെ എത്താറുള്ളത്. യൂത്തിനിടയിൽ ചർച്ച ചെയ്യപ്പെടാനും മാത്രം പ്രാധാന്യമുള്ള വിഷയങ്ങൾ കോർത്തിണക്കിയുള്ള പാരമ്പരകളാണ് കാലങ്ങളായി ഏഷ്യാനെറ്റ് ചാനൽ സമ്മാനിക്കുന്നത്. ഇന്നും മിന്നുകെട്ട്, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, പാരിജാതം , കുങ്കുമപ്പൂവ് എന്നിങ്ങനെ പഴയ സീരിയൽ പേരുകൾ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട് എന്നതുതന്നെയാണ് ഏഷ്യാനെറ്റ് പരമ്പരകളുടെ വിജയം.

അത്തരത്തിൽ ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന പുത്തൻ പരമ്പരയാണ് പളുങ്ക്. കുങ്കുമപ്പൂവ്, പരസ്പരം, ചന്ദനമഴ, നീലക്കുയിൽ തുടങ്ങിയ ഹിറ്റ് സീരിയൽ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽസ് എന്റർടൈന്മെന്റ്സ് തന്നെയാണ് പളുങ്കും സീരിയൽ ആരാധകർക്കായി ഒരുക്കുന്നത്., ഈ വരുന്ന നവംബർ 22 തിങ്കളാഴ്ച്ച വൈകീട്ട് 8.30ന് സംപ്രേക്ഷണം ആരംഭിക്കും.

ദീപക്, നിള, അരുണിമ എന്നിവരിലൂടെ കടന്നുപോകുന്ന പളുങ്ക് സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞന്റെയും അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയുടെയും കഥയാണ് പറയുന്നത്. യുവ ശാസ്ത്രജ്ഞനായി ദീപക് എത്തുമ്പോൾ അമ്മയില്ലാതെ വളർന്ന പെൺകുട്ടിയാകുന്നത് നിളയാണ്. കഥയിൽ മറ്റൊരു നായിക അരുണിമയാണ്. ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന,അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്നർഭങ്ങളും പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവും ഒക്കെ കൊണ്ട് സമ്പന്നമായ ” പളുങ്ക് ” പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ചാനൽ പുറത്തുവിട്ട പ്രണയവും നർമ്മവും നിറഞ്ഞ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ആദ്യ എപ്പിസോഡിനായി കാത്തിരിക്കുകയാണ് സീരിയൽ പ്രേക്ഷകർ.

about palunk new serial

Safana Safu :