ആദ്യം കലാഭവൻ മണി ഇപ്പോൾ രാമകൃഷ്ണൻ! എല്ലാത്തിനും പിന്നിൽ ആ കറുത്ത കരങ്ങൾ… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി പുത്രൻ

കഴിഞ്ഞ ദിവസമായിരുന്നു കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഈ വാർത്ത കെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചത്

എന്നാൽ ഇപ്പോൾ ഇവരുടെ സഹോദരന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചിരിക്കുന്നു. ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ പറഞ്ഞിരിക്കുന്നു. “മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. കണ്ണൻ മാമനെ തിരികെ വേണം എന്നായിരുന്നു പറഞ്ഞത്. സഹോദരീപുത്രന്റെ പ്രതികരണം ഏവരെയും അത്ഭുതപ്പെടുത്തി.

മുൻപ് കലാഭവൻ മണിക്ക് എതിരെയും, ഇപ്പോൾ അദ്ദേഹത്തിന്റെ അനുജൻ രാമകൃഷ്ണന് നേരേയും നടക്കുന്ന ജാതിവിവേചനം സഹിയ്ക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ വ്യക്തമാക്കിയതോടെ മറ്റൊരു സത്യാവസ്‌ഥയിലേക്കും കൂടെ വിരൽ ചൂണ്ടുകയാണ്. കലാഭവൻ മണിയുടെയും ആർ.എൽ.വി. രാമകൃഷ്ണൻ്റെയും സഹോദരിയുടെ മകനായ കലാഭവൻ രഞ്ജിത്തിൻ്റെയാണ് പ്രതികരണം.

“മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. ജാതീയമായ ഏത് അവസ്ഥയായാലും ഇനി ഞങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല. കണ്ണൻ മാമനെ തിരികെ വേണം,” രഞ്ജിത് പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തുടരുന്ന രാമകൃഷ്ണൻ്റെ ഇന്റെൻസീവ് കെയർ യൂണിറ്റിന് പുറത്ത് കാത്ത് നിൽക്കുകയാണ് കലാഭവൻ രഞ്ജിത്. സംഗീത നാടക അക്കാദമിയിൽ രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തെ നിയമപരമായി നേരിടുമെന്നും രഞ്ജിത് പറഞ്ഞു.

അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്ത അവതരണത്തിന് എതിര് നിൽക്കുന്നതെന്നും അല്ലാതെ കെ.പി.എ.സി. ലളിത അല്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ഓൺലൈൻ നൃത്താവതരണത്തിന് രാമകൃഷ്ണൻ അപേക്ഷ നൽകുന്നതിനെ അനുകൂലിച്ചിരുന്ന ആളാണ് കെ.പി.എ.സി. ലളിത. സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാവും ലളിത രാമകൃഷ്ണനെ തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതെന്നും രഞ്ജിത് വ്യക്തമാക്കി.

ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമിതള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആർ.എൽ.വി രാമകൃഷ്ണൻ ചില പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.

Noora T Noora T :