‘പ്രണയം മഞ്ഞില്‍ ഉറഞ്ഞു പോയ വിത്ത് പോലെയാണ്! എത്ര തന്നെ മൂടി കിടന്നാലും ഉള്ളിലേക്ക് ഊഷ്മളമായി എത്തി നോക്കും … അവരുടെ ആ സൗഹൃദം പ്രണയത്തിലേക്ക്….മലാലയുടെ സ്വപ്നങ്ങൾക്ക് ചിറക് പകരാൻ അവൻ എത്തി! നീതി നിഷേധിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ അവൾക്കൊപ്പം അവളുടെ പ്രാണനായി ഇനി അസ്സർ മാലിക്കും!

താലിബാൻ ഭീകരതയ്‌ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അവൾ ശക്തമായി ശബ്ദമുയർത്തി….സ്വാത് പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ വേദന വെട്ടി തുറന്ന് പറയാൻ ശ്രമിച്ചു. പാകിസ്താനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ പേരിൽ ചെറു പ്രായത്തില്‍ താലിബാന്‍ തീവ്രവാദികളുടെ തോക്കിൻ മുനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്…തലയ്ക്കും നെഞ്ചിലുമടക്കം വെടിയേറ്റപ്പോഴും അവൾ പതറിയില്ല… അവളുടെ ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ കുത്തുച്ചുയർന്നു…..

2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ച മലാലയാവണം നമ്മുടെ ഓരോരുത്തരുടേയും റോൾ മോഡൽ.. ഇന്ന് അവൾ ഒറ്റയ്ക്കല്ല അവളുടെ സ്വപ്ങ്ങൾക്ക് കരുത്ത് പകരാൻ അവനുണ്ട്. 2019 ൽ അവനുമായി പരിചയപ്പെട്ടു . അന്ന് അവൾ അറിഞ്ഞില്ല. തന്റെ സ്വപ്നങ്ങൾക്ക് ഇനി മുന്നോട്ട് കരുത്ത് പകരാൻ അവനുണ്ടാകുമെന്ന്….

അസീർ മാലിക്കുമായി പരിചയപ്പെട്ട ശേഷം വിവാഹത്തെ കുറിച്ചുള്ള മലാലയുടെ കാഴ്ചപ്പാട് തന്നെ മാറിമറിയുകയായിരുന്നു. ആ പരിചയപ്പെടൽ ഇടയ്ക്ക് വെച്ച് പ്രണയത്തിലേക്ക് വഴിമാറി. പ്രണയം മഞ്ഞില്‍ ഉറഞ്ഞു പോയ വിത്ത് പോലെയാണ്. എത്ര തന്നെ മൂടി കിടന്നാലും ഉള്ളിലേക്ക് ഊഷ്മളമായി എത്തി നോക്കുന്ന സൂര്യനിലേക്ക് അതതിന്റെ ഹൃദയഭാഗം തുറന്നു പിടിക്കുക തന്നെ ചെയ്യും. മലാലയിക്കിടയിൽ ആ പ്രണയം പൊട്ടിമുളയ് ക്കുകയായിരുന്നു. എന്നാൽ ഇരുവർക്കും പ്രണയം പരസ്യമാക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘എന്തിനാണ് മനുഷ്യർ വിവാഹിതരാകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സ്നേഹിക്കുന്ന ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കിൽ വിവാഹ കരാറിൽ ഒപ്പു വയ്ക്കുന്നത് എന്തിനാണ്? അതിന്റെ ആവശ്യമുണ്ടോ? ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ഒരു കരാറിന്റ ആവശ്യമില്ല.’– വിവാഹത്തെ കുറിച്ച് പറഞ്ഞവൾ ഇന്ന് അവന്റെ പെണ്ണായി മാറിയിരിക്കുകയാണ്

24–ാം വയസ്സിൽ താൻ വിവാഹിതയാകുകയാണെന്ന് ലോകത്തെ അറിയിച്ച മലാലയ്ക്ക് അവളുടെ സ്വപ്നങ്ങൾ ഇതോടെ നഷ്ടമാവുകയല്ല…മറിച്ച് അവളുടെ സ്വപ്നങ്ങൾക്ക് വലം കയ്യായി അവനുണ്ട്

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് ഇനി മലാലയുടെ ജീവന്റെ പാതി. ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു എന്ന കുറിപ്പോടെയാണ് മലാല ആദ്യം ചിത്രങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ മകൾ ഇനി അവന്റെ പാതിയാണല്ലോയെന്ന നേരിയ വിഷമത്തോടെ മനസ്സ് കൊണ്ട് അവളെ അവന്റെ കയ്യിൽ ഏൽപ്പിച്ച് കൊടുക്കുകയാണ് മലാലയെ സ്നേഹിക്കുന്ന ഓരോരുത്തരും..

കഴിഞ്ഞ ദിവസം മലാല വിവാഹ ചിത്രങ്ങൾ പങ്കുവച്ചതോടെ അസീർ മാലിക് ആരാണെന്ന് സോഷ്യൽ മീഡിയയിൽ പരതുകയാണ് ലോകം. 2020ലാണ് അസീർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗമാകുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും നിറയുന്നതാണ് അസീറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്. നേരത്തെ അമച്വർ ലീഗിന്റെയും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെയും ഭാഗമായിരുന്നു അസീർ മാലിക്്. 2012ൽ ലാഹോർ യുനിവഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ‘ഡ്രാമലൈൻ’ എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റു കൂടിയാണ് അസീർ മാലിക്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സ്വാത് താഴ്വരയില്‍ നിന്നാണ് ലോകത്തിന്‍റെയാകെ അഭിമാനമായി മലാല മാറിയത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം എന്ന് ആവശ്യപ്പെട്ടതിനാണ് കൗമാരപ്രായത്തില്‍ മലാലായ്ക്ക് ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. അഫ്ഗാൻ സ്വാത് താഴ്വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ താലിബാൻ ഭീകരരുടെ വെടിയേൽക്കുകയായിരുന്നു മലാലയ്ക്ക്.

അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക് തിരിച്ചെത്തുവാനും ലോകം മുഴുവൻ പ്രാര്‍ത്ഥിച്ചു . ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നൽകിയത്. രണ്ടാം ജന്മത്തിലേക്ക് അവൾ വീണ്ടും മെല്ലെ പിച്ച വെച്ച് തുടങ്ങി. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല പിന്നീട് ഉയര്‍ന്നു. അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു. പാഠപുസ്തകങ്ങളിൽ അവൾ നിറഞ്ഞു നിന്നു. അവളെ കണ്ട് പഠിക്കണമെന്ന് എല്ലാ മാതാപിതാക്കളും മക്കൾക്ക് ഉപദേശം നൽകി. അവളുടെ സ്വപ്നങ്ങൾക്ക് ലോകം മൊത്തം കൂടെ നിന്നു..

അങ്ങനെ 2014-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പതിനേഴാമത്തെ വയസിൽ നൊബേൽ പുരസ്കാരം നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവായിത്തീരുകയായിരുന്നു മലാല. നീതി നിഷേധിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി ഇനിയും അവൾക്ക് ശബ്ദം ഉയർത്താൻ സാധിക്കട്ടെ… കൂടെ അവളുടെ പ്രാണനായി അവനും ഉണ്ടാകട്ടെയെന്ന് ആശംസിക്കാം

Noora T Noora T :