പ്രണയം തേടി, ഭാഗം എട്ട്; ആ എട്ടാം ക്ലാസുകാരിയുടെ പ്രണയത്തിന് ചിറകുകൾ മുളച്ചു; എന്നാൽ അതിൽ അവൾക്ക് പറന്നുയരാനാകുമോ? ; ആദ്യമായി പഴമയുടെ ഓർമ്മപ്പെടുത്തലുകളുമായി ഒരു വീഡിയോ നോവൽ !

പ്രണയം ആണെന്ന് പോലും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അവളുടെ ചിന്തകൾ അതിരുകടന്നു. അങ്ങനെ കണക്ക് പരീക്ഷ തുടങ്ങി. കണക്കുകൾ കൂട്ടിക്കിഴിക്കുന്നതിനിടയിൽ അവൾ വിഷ്ണുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളുടെ ശ്രദ്ധ പരീക്ഷ പേപ്പറിൽ നിന്നും അവൾ പോലുമറിയാതെ തെന്നിനീങ്ങി. ആദ്യത്തെ വാർണിങ് ബെൽ കേട്ടപ്പോഴാണ് അവൾക്ക് പരീക്ഷ ചൂട് കൂടിയത്.

പിന്നെ ആരെയും തിരിഞ്ഞുനോക്കാതെ സന പേനയുടെ വേഗത കൂട്ടി. പരീക്ഷ സമയം കഴിഞ്ഞ് അവളായിരുന്നു അവസാനം ആ ക്ലാസിൽ നിന്നും ഇറങ്ങിയത്. പേപ്പർ കൊടുത്ത് സന ക്ലാസിന്റെ പടിയിറങ്ങിയതും,”എന്താരുന്നെടോ ഇത്ര കൂടുതൽ എഴുതാൻ. കണക്കിന്റെ ചോദ്യപ്പേപ്പർ തന്നെയല്ലേ നിനക്കും കിട്ടിയത്. ആ ചോദ്യത്തിൽ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “

അത് മനസിലായതുകൊണ്ടുതന്നെ സന, കള്ളക്കുറുമ്പു കാട്ടി മുന്നോട്ട് നടന്നു.” അയ്യോ ….എടേ ഞാൻ എന്തോ ചെയ്തു… ഇതെന്താ പരീക്ഷ പാടായിരുന്നോ? അതോ പഠിച്ചതൊന്നും എഴുതാൻ പറ്റിയില്ലേ… അതോ ഇനി ആരെയെങ്കിലെയും നോക്കി ഇരുന്നു സമയം പോയത് അറിഞ്ഞില്ലേ…? അത് പറയുമ്പോൾ കൈയിൽ ഇരുന്ന പുസ്തകം കറക്കി വിഷ്ണു സനയുടെ മുന്നിൽ ചെന്ന് നിന്നു .

“തനിക്കെന്താ സത്യത്തിൽ വേണ്ടത്? ഒന്ന് പോയെ….. സന നല്ലപോലെ ദേഷ്യം പിടിച്ചു.വിഷ്ണു ഒന്നും മിണ്ടാതെ സനയുടെ ഒപ്പം തന്നെ നടന്നു. ഗേറ്റിന് അടുത്തേക്ക് പോകുന്നതിന് മുന്നേ, അവൾ നിന്നു…. ഗേറ്റിലേക്ക് പോയാൽ ഇക്കാക്ക കാണും എന്നുള്ളതുകൊണ്ട് തന്നെയാണ് അവൾ അവിടെ നിന്നത്… വിഷ്ണു ആ നിൽപ്പ് പ്രതീക്ഷിച്ചെന്നോണം… “എന്തെ നടക്കുന്നില്ലേ? എന്ന് ചോദിച്ചു… “

“ഇയാൾ പോ… ഞാൻ തനിച്ചു നടന്നോളാം….” സന പറഞ്ഞു. “തനിക്കിങ്ങനെ ഒരുപാട് ദൂരം നടന്നാൽ നമ്മൾ ക്ഷീണിക്കും.. എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്… ആരെങ്കിലുമൊക്കെയായി സംസാരിച്ചു നടന്നുവന്നാൽ നടന്ന ദൂരം പോലും നമ്മൾ അറിയില്ല എന്ന്…” ഇതൊന്നും സന ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ വിഷ്ണു സംസാരം നിർത്തി. കൊച്ചെ ഇയാൾ ശരിക്കും മിണ്ടില്ലേ….? അതും ചോദിച്ചു ഒരു പാവം പോലെ വിഷ്ണു സനയുടെ തട്ടത്തിനുള്ളിൽ ഒളിപ്പിച്ച മുഖത്തേക്ക് നോക്കി.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about pranayam thedi

Safana Safu :