ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നാളെ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ഒ.ടി.ടി ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
സിനിമ കണ്ട ശേഷം ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണെന്ന് പറഞ്ഞത് വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. സിനിമ നല്ലതാണോ ചീത്തയാണോ എന്നൊന്നും അഭിപ്രായം പറയില്ല. പക്ഷേ ഈ സിനിമ നീ എത്ര ഹോള്‍ഡ് ചെയ്താലും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തന്നോട് പറഞ്ഞു.ഇമേജ് നോക്കിയല്ല കുറുപ്പില്‍ അഭിനയിച്ചതെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
നെഗറ്റീവ് വേഷങ്ങള്‍ ചെയ്താലോ റിയല്‍ ലൈഫ് കുറ്റവാളിയായി അഭിനയിച്ചാലോ പ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്ന് വിചാരിക്കുന്നില്ല. നടനെന്ന രീതിയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍. കുട്ടിക്കാലം മുതല്‍ കേട്ടറിഞ്ഞ കഥയുടെ കൗതുകവും ഈ കഥയുടെ പൊരുള്‍ അറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും കണക്കിലെടുത്താണ് ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.