മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും? റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുന്നു.. ക്ലൈമാക്സിൽ ട്വിസ്റ്റോ!

മരക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുകയാണ്

മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്‌തേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത്. 150 തിയേറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുമായി സംസാരിച്ചു തുടങ്ങി.

സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിക്ക് നല്‍കുന്നത്. എന്നാല്‍ മരക്കാര്‍ അതിന് മുമ്പ് തന്നെ ഒ.ടി.ടിയിലേക്ക് മാറ്റുന്നത് അടക്കമുള്ള സാധ്യതയാണ് ആലോചിക്കുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

Noora T Noora T :