ലിബര്‍ട്ടി ബഷീറിന് താല്പര്യമാണെങ്കിൽ അദ്ദേഹത്തിന്റെ തീയേറ്ററുകളില്‍ മരക്കാര്‍ പ്രദർശിപ്പിക്കാം; ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

ലിബര്‍ട്ടി ബഷീറിന് താത്പര്യമാണെങ്കില്‍ അദ്ദേഹത്തിന്റെ തീയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ”ലിബര്‍ട്ടി ബഷീറിന് അദ്ദേഹത്തിന്റെ കൈയിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങള്‍ എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. സംഘടനയില്‍ ആന്റണി രാജി സമര്‍പ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല”- വിജയകുമാര്‍ പറഞ്ഞു.

അതേസമയം, തിയേറ്റര്‍ ഉടമസ്ഥരുടെ സംഘടന ഫിയോകിന്റെ എതിര്‍പ്പ് മറികടന്ന് മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. അറിയിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

”ഫിയോകിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍. കേരളത്തില്‍ 200 തിയേറ്ററുകളോളം ഞങ്ങളുടെ സംഘടനയുടെ കീഴില്‍ വരുന്നുണ്ട്. പ്രിയദര്‍ശനോടും ആന്റണി പെരുമ്പാവൂരിനോടും ഇത് സംബന്ധിച്ച് സംസാരിക്കും. പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് കരാറുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.”എന്നായിരുന്നു ഇത് സംബന്ധിച്ച ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.

Noora T Noora T :