മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. രേഖ രതീഷ്, ജിസ്മി, ശാലു മേനോന്‍, യുവ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന സീരിയലിലെ എല്ലാവരുടെയും വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. പരമ്പരയില്‍ ആദ്യം സോനയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച ജിസ്മി എല്ലാവര്‍ക്കും സുപരിചിതയാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ജിസ്മിക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിസ്മി സീരിയല്‍ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയതമന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് താരം. ക്യാമറാമാനായ ഷിന്‍ജിനാണ് ജിസ്മിയുടെ ഭര്‍ത്താവ്.
ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഏറ്റവും മികച്ചത് നേരുന്നുവെന്ന് പറഞ്ഞായിരുന്നു ജിസ്മി എത്തിയത്. ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് നിങ്ങളെ കണ്ടെത്തിയത്. നിങ്ങളുടെ എല്ലാ കുറവുകളും തെറ്റുകളും ബലഹീനതയും അറിയുന്ന ഒരാളെ കണ്ടെത്തുന്നു, എന്നിട്ടും നിങ്ങള്‍ പൂര്‍ണ്ണമായും അത്ഭുതകരമാണെന്ന് കരുതുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ, ഈ സമ്മാനം ഇഷ്ടമാണെന്ന് എനിക്കറിയാം’ എന്നായിരുന്നു ജിസ്മി കുറിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം.
ജിസ്മിയുടെ സേവ് ദി ഡേറ്റ് വീഡിയോയും വിവാഹ വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മറ്റ് സീരിയല്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമോ എന്നാണ് പലരും അന്ന് താരത്തോട് ചോദിച്ചിരുന്നത്. അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കില്ലെന്നും കുടുംബ ജീവിതവും അഭിനയജീവിതവും ഒരുമിച്ച് കൊണ്ടു പോകുവാനാണ് താത്പര്യമെന്നും താരം അറിയിച്ചിരുന്നു. നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ ഹിറ്റ് സീരിയലുകളിലും ജിസ്മി പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. മനുവിന്റെയും അഞ്ജനയുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് പ്രേക്ഷക പ്രീതിനേടി മുന്നേറുന്നത്. മനുവിനെ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന പെണ്‍കുട്ടിയായിയാണ് ജിസ്മി സീരിയലില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വില്ലത്തിയില്‍ നിന്നും മാറിയാണ് പരമ്പരയില്‍ അഭിനയിക്കുന്നത്.