രണ്ടുവർഷം പൂർത്തിയാകുന്നു… സീതയായി വീണ്ടും.. സസ്പെൻസിട്ട് സ്വാസിക! സന്തോഷത്തിൽ ആരാധകർ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന നായികയാണ് സ്വാസിക. മികച്ച സഹ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്വാസിക ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സീരിയലായിരുന്നു താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ സമാനതകളില്ലാത്ത സ്വീകാര്യത ലഭിച്ച പരമ്പരയായിരുന്നു ഇത്.

പരമ്പരയില്‍ സീതയായി വേഷമിട്ടത് സ്വാസികയായിരുന്നു. ഇന്ദ്രനായി വേഷമിട്ടത് ഷാനവാസ് ഷാനു എന്ന നടനും. വളരെ സിനിമാറ്റിക്കായി നിര്‍മിച്ച സീരിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

2019ൽ ആണ് സീത അവസാനിച്ചത്. സീരിയല്‍ അവസാനിപ്പിച്ചിട്ടും സീത-ഇന്ദ്രൻ തരംഗം സ്വാസികയുടേയും നായകൻ ഷാനവാസിന്റേയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയപ്പോൾ അമ്മമാർക്ക് സ്വാസികയോടുള്ള ഇഷ്ട്ടം കൂടുകയാണ് ചെയ്തത്.. മിനി സ്ക്രീനിൽ സീത ആയും ബിഗ് സ്ക്രീനിൽ തേപ്പുകാരിയായും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ താരം ഇടം നേടിയിരുന്നു. വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സ്വാസിക ഇപ്പോൾ സജീവമാണ്.

സീരിയൽ അവസാനിച്ചിട്ട് രണ്ട് വർഷം പൂർത്തിയായതിനാൽ പ്രേക്ഷകർ ഇപ്പോഴും സീതയെന്ന കഥാപാത്രത്തെ ഓർക്കുന്നുണ്ടോ എന്നറിയാൻ സ്വാസിക നടത്തിയ ഒരു പരീക്ഷണം ഇപ്പോൾ വിജയം കണ്ടിരിക്കുകയാണ്. അടുത്തിടെ താരം ആരംഭിച്ച യുട്യൂബ് ചാനലിലാണ് ഇത് സംബന്ധിച്ച വീഡിയോ സ്വാസിക വിജയ് പങ്കുവെച്ചിരിക്കുന്നത്. സീതയുടെ വേഷത്തിൽ ഒരുങ്ങിയാണ് സ്വാസിക പരീക്ഷണം നടത്തിയത്. സീതയായി വേഷം ധരിച്ചാണ് സ്വാസിക തിരുവനന്തപുരത്തെ ചാലാ മാർക്കറ്റിലും പരിസരപ്രദേശങ്ങിലും സഞ്ചരിച്ചത്. യാത്രയ്ക്കിടെ പലരും താരത്തെ തിരിച്ചറിഞ്ഞു. സ്വാസികയെ തിരിച്ചറിഞ്ഞ് സംസാരിക്കാനെത്തിയവരെല്ലാം സീത സീരിയലിലെ സീത അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സംസാരിക്കാനെത്തിയത്.

സീരിയൽ അവസാനിച്ചിട്ട് രണ്ടുവർഷം പൂർത്തിയായിട്ടും പ്രേക്ഷകർ തന്നേയും കഥാപാത്രത്തേയും ഓർത്തിരിക്കുന്നുവെന്നതും തിരിച്ചറിയുന്നുവെന്നതും സന്തോഷം പകരുന്നുവെന്നാണ് വീഡിയോ അവസാനിപ്പിച്ച് കൊണ്ട് സ്വാസിക പറഞ്ഞത്.

അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്.

പത്ത് വർഷത്തിന് മുകളിലായി സിനിമാ സീരിയൽ രംഗത്ത് സ്വാസിക സജീവമാണ്. തമിഴിലൂടെയായിരുന്നു സ്വാസിക സിനിമയിലേക്ക് എത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈഗ ആയിരുന്നു ആദ്യത്തെ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക മലയാളത്തില്‍ എത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. പക്ഷെ, കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തേപ്പുകാരിയാണ് ശ്രദ്ധനേടിയ കഥാപാത്രം. ഇഷ്ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ.ആറാട്ട്, ചതുരം, കുടുക്ക്, ഒരുത്തി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് ഇനി സ്വാസികയുടേതായി റിലീസിനെത്താനുള്ളത്.

ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Noora T Noora T :