മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ. . നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് മേനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. നൂപിൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, ആതിര മാധവൻ, രേഷ്മ , ശ്രീലക്ഷ്മി എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സംഭവ ബഹുലമായ കഥാപശ്ചാത്തലത്തിലൂടെ സീരിയൽ മുന്നോട്ട് പോവുകയാണ് ഇപ്പോൾ.
സുമിത്രയാണ് കഥയിലെ കേന്ദ്ര കഥാപാത്രം. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥിന്റേയും ജീവിത്തിലേയ്ക്ക് സുഹൃത്ത് വേദിക എത്തുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ സിദ്ധാർത്ഥ് ഒഴിവാക്കുകയായിരുന്നു. ഇവരുടെ കല്യാണം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. വേദികയുമായുള്ള വിവാഹത്തിന് ശേഷം സിദ്ധാർത്ഥിന്റെ പതനവും സുമിത്രയുടെ വിജയവും തുടങ്ങുകയായിരുന്നു. സിദ്ധു ജീവിതത്തിൽ നിന്ന് പോയതിന് ശേഷം സുമിത്രയ്ക്ക് വിജയം മാത്രമായിരുന്നു ജീവിതത്തിൽ. സ്വന്തമായി ബിസിനസ് ആരംഭിക്കുകയും വാഹനം വാങ്ങുകയും ചെയ്തു.
സുമിത്രയുടെ വളർച്ച വേദികയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സുമിത്ര തകർക്കാനായി പഠിച്ച പണനെട്ടും നോക്കുകയായിരുന്നു വേദികയ എന്നാൽ ഇതെല്ലാം ഒടുവിൽ വേദികയ്ക്ക് തന്നെ പാരയായി മാറുകയായിരുന്നു. സുമിത്രയെ തോൽപ്പിച്ച് സമ്പത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേദിക സിദ്ധുവിന് വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണത്തോടെ എല്ലാം മാറുകയായിരുന്നു. വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധു അകലുകയായിരുന്നു. തുടക്കത്തിൽ വേദികയെ സിദ്ധാർത്ഥ് പറഞ്ഞ് തിരുത്താൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പിന്നീട് വേദികയുമായി മാനസികമായി സുദ്ധു അകലുകയായിരുന്നു. എന്നാൽ ഈ സമയവും അറിഞ്ഞോ അറിയാതെയോ സിദ്ധുവിന് താങ്ങായി മാറിയത് സുമിത്രയായിരുന്നു. ഇതോടെ സുമിത്രയുടെ മനസ്സ് സിദ്ധാർത്ഥ് മനസ്സിലാക്കുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയ സിദ്ധാർത്ഥ് സുമിത്രയോട് മാപ്പ് പറയുകയും ചെയ്തു.
സുമിത്രയെ കള്ളക്കേസിൽ വേദിക കുടുക്കിയതോടെയാണ് സിദ്ധാർത്ഥും വേദികയും തമ്മിൽ തെറ്റുന്നത്. ഇതിനെ തുടർന്ന് വേദികയെ സിദ്ധാർത്ഥ് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. വേദികയുമായ അകന്ന സിദ്ധാർത്ഥ് ,സുമിത്രയും കുടുംബവുമായി അടുക്കുകയായിരുന്നു. രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെട്ട സിദ്ധവിനെ സുമിത്രയായിരുന്നു കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതും കൂടെ നിന്നതും. ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ സിദ്ധാർത്ഥ് കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. ഇപ്പോൾ മരുമകൾ സഞ്ജനയ്ക്ക് കമ്പനിയിൽ ജോലി ശരിയാക്കി കൊടുക്കുകയാണ്. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്, തിരികെ സിദ്ധർത്ഥന്റെ അരുകിൽ എത്താൻ നോക്കുകയാണ് വേദിക.
സിദ്ധാർത്ഥ് നല്ലതായപ്പോൾ മകൻ അനിരുദ്ധിനെ കൊണ്ടുള്ള പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോഴിത ഡോക്ടർ ഇന്ദ്രജയും അനിയും തമ്മിലുള്ള ബന്ധം സുമിത്ര അറിയുകയാണ്. പ്രതീഷിന്റെ സുഹൃത്താണ് സുമിത്രയോട് ഡോക്ടർ ഇന്ദ്രയുടേയും അനിരുദ്ധിന്റേയും കാര്യം പറയുന്നത്. സുമിത്ര ഈ വിവരം സുഹൃത്ത് ഡോ. രോഹിത്തിനോട് പറയുകയാണ്. പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്ര പ്രശ്നത്തിൽ ഇടപെട്ടതോടെ അനിരുദ്ധ്- ഇന്ദ്രജ പ്രശ്നം അവസാനിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
about kudumbavilakku