പ്രണയം തേടി അഞ്ചാം ഭാഗം; പൊടിപിടിച്ച ഭൂതകാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇതിൽ നിങ്ങൾക്ക് കാണാൻ ആവുക; ഓർമ്മകളിലെ പ്രണയലേഖനം പൊടിതട്ടിയെടുക്കുന്ന വീഡിയോ നോവൽ!

പഴയ കാല ഓർമ്മകളെ തൊട്ടുണർത്തുന്ന ഒരു ചെറിയ നോവൽ ആണ് പ്രണയം തേടി. പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ. സൈബറിടം വളർന്നതോടെയാണ് കലാ സൃഷ്ടികൾക്ക് പ്രാധാന്യം വർധിച്ചത്. വ്യത്യസ്ത മാധ്യങ്ങളിലൂടെ എഴുത്തും വരകളും സോഷ്യൽ മീഡിയയിൽ സജീവമായി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്. നോവലിന്റെ അഞ്ചാം ഭാഗമാണ് ഇത്. ആദ്യ ഭാഗം മുതലുള്ള കഥ ആസ്വദിക്കാൻ മെട്രോ സ്റ്റാർ ചാനൽ സന്ദർശിക്കാം.

അമ്മു വൃത്തിയ്ക്ക് തേച്ചു മടക്കിവച്ച ആ കടലാസ്സ് സനയ്ക്ക് കൊടുത്തു. അതൊരു പ്രണയ ലേഖനം ആയിരുന്നു,

“എന്തെഴുതണം എന്നറിയില്ല… എനിക്ക് ഒരുപാട് ഇഷ്ടമാണ്….
എന്നോടും ഇഷ്ടമാണെന്ന് കരുതുന്നു.ഇനി ഇഷ്ടമല്ലെങ്കിൽ ഈ കത്ത് ടീച്ചറെ കാണിക്കരുത്… ഇഷ്ടം എന്നോടും ഉണ്ടെന്ന് വിശ്വസിക്കുന്നു…. എന്ന് രാഹുൽ..”

കുട്ടിക്കാല ഓർമ്മകളിൽ ഉറപ്പായും ഇതുപോലെ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി കഥകൾ നിങ്ങൾക്കും ഉണ്ടായേക്കാം. ഈ കത്തിൽ ആവർത്തിച്ച് വന്ന ഇഷ്ടം എന്ന വാക്ക് സനയെ ഏറെ നൊമ്പരപ്പെടുത്തി. ഒരുപക്ഷെ, ഇന്ന് നിങ്ങൾ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് പ്രണയത്തിന്റെ ചൂട് തോന്നാമെന്നില്ല. പക്ഷെ, ഒരു കുഞ്ഞു മനസ്സിൽ… അതും പ്രണയം എന്ന വാക്ക് ഉപയോഗിച്ചു പരിചിതമാകാത്ത അവളുടെ മനസ്സിൽ ഈ ഒരു കത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്.

ആ ദിവസം ഒന്നും മിണ്ടാതെ എന്തൊക്കെയോ ഓർത്തിരുന്നു ക്‌ളാസ് കഴിച്ചുകൂട്ടി.രാഹുൽ പതിവ് പോലെ നോക്കുന്നത് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു. എന്നാൽ, അത് അവളെ അല്ല… അതിന്നവൾക്ക് ഉറപ്പുണ്ട്. വൈകുന്നേരം സനയ്ക്കും അമ്മുവിനുമൊപ്പം രാഹുലും പിന്നെലെ ഉണ്ടായിരുന്നു.ആ വരവ് സനയെ അലോരസപ്പെടുത്തി. അവൾ അമ്മുവിൽ നിന്നും അകലം പാലിച്ചു…

പ്രണയത്തിന്റെയും പഴയ കാലത്തിന്റെയും വാക്കുകൾ ആസ്വദിക്കാം വീഡിയോയിലൂടെ!

about pranayam thedi

Safana Safu :