വിവാഹത്തോടെ സിനിമ അഭിനയം ഉപേക്ഷിച്ചു! കുടുംബജീവിതത്തിൽ സജീവമായ നായികന്മാർ ഇവരാണ്! ഫിനിക്സ് പക്ഷിയെ പോലെ ഉയർത്ത് എഴുന്നേറ്റ് മഞ്ജു! മറ്റുള്ള നായികമാർക്ക് ഒരു പ്രചോദനമാകട്ടെയെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ചില നടിമാർ സ്വന്തം സിനിമാ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം തന്നെ വിവാഹം കഴിക്കുകയും സിനിമാ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. അത്തരത്തിൽ നിരവധി നായികമാരെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുള്ളത്. സിനിമ വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചില താരങ്ങൾ മടങ്ങി വരണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. ആനി,സംയുക്ത വർമ്മ,ദിവ്യാ ഉണ്ണി, കാവ്യ മാധവൻ, തുടങ്ങിയവർ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി കൂടിയവരാണ്.

വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തനടിമാരെ കുറിച്ച് നോക്കാം…

ആനി

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ആനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേസത്യം എന്ന ചിത്രത്തിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നിരവധി ചലച്ചിത്രങ്ങൾ ചെയ്ത ആനി സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.

ലിസി

മലയാളത്തിൽ എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു ലിസി. പ്രമുഖ സംവിധായകൻ പ്രിയദർശനെ വിവാഹം കഴിച്ചതോടെ സിനിമകൾ ഉപേക്ഷിച്ച് ലിസി കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞു. ഒടുവിൽ ലിസി പ്രിയ ദർശനിൽ നിന്ന് വിവാഹ മോചനം നേടി. അതിന് ശേഷം സ്വന്തമായി ഒരു തിരിച്ചുവരവ് സിനിമയിൽ നടത്തിയില്ലെങ്കിലും മകൾ കല്യാണിയെ നായികയാക്കി മാറ്റി.

പാർവതി

മലയാള സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു പാർവതി. എൺപതുകളിൽ ഒരു സിനിമ സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് ഓട്ടമായിരുന്നു ഈ താരം. തിരക്കേറിയ സിനിമാ ജീവിതത്തിന് ഇടയിലാണ് നടനായ ജയറാമുമായുള്ള പ്രണയവും വിവാഹവും . അതോടെ 1992 മുതൽ പാർവതിയും മലയാള സിനിമയോട് വിട പറഞ്ഞു.ഇരുവർക്കും രണ്ടുമക്കളാണ് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്.

ദിവ്യ ഉണ്ണി

മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ നായികയായി തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. മിക്ക സൂപ്പർതാരങ്ങളുടെ നായികയായി നടി അഭിനയിച്ചിരുന്നു. നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. .2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. വിവാഹശേഷം സിനിമാലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും നൃത്തലോകത്തും സോഷ്യൽ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്.

സംയുക്ത വർമ്മ

1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പിന്നീട് മിനിസ്ക്രീനുകളിലെ പരസ്യങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.
ഇപ്പോൾ യോഗയും മറ്റും ചെയ്ത് കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം. ഇരുവർക്കും ഒരു മകനുണ്ട്.

ഗോപിക

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കേയാണ് ഗോപിക സിനിമാഭിനയം നിര്‍ത്തിയത്. കാരണം വിവാഹം തന്നെ. വിവാഹശേഷം ഭാര്യ അത്ര പോര,സ്വ.ലേ എന്നിങ്ങനെ രണ്ട് സിനിമയില്‍ അഭിനയിച്ചെങ്കിലും അവരണ്ടും അത്ര വിജയം കണ്ടില്ല . ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായി സുഖകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു ഗോപിക.

കാവ്യ മാധവൻ

മലയാള സിനിമ ഒരുകാലത്തും മറക്കാനിടയില്ലാത്ത നായികയാണ് കാവ്യ മാധവൻ. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.ആദ്യ വിവാഹത്തിനു ശേഷം വിവാഹ മോചനം നേടിയ നടി ഇപ്പോൾ നടൻ ദിലീപിൻ്റെ ഭാര്യയാണ്.

അതേസമയം പല നടിമാരും സിനിമയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്നവർ ആരൊക്കെയാണെന്ന് നോക്കാം!

അതിൽ ആദ്യം എടുത്ത് പറയേണ്ടത് നടി മഞ്ജു വാര്യരെ കുറിച്ചാണ്. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യകാലത്തും വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായികയാണ് മഞ്ജു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തിയത്. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങിയ പത്രത്തിന് ശേഷം 2014 ൽ ഒരു ഗംഭീര മടങ്ങി വരവ് നടത്തുകയായിരുന്നു മഞ്ജു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തുന്നത്. ചിത്രത്തിൽ നിരുപമ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

നവ്യ നായര്‍

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു നവ്യ നായര്‍. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

മീരാജാസ്മിൻ

ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് മീര ജാസ്മിൻ. മോഹൻലാൻ, മമ്മൂട്ടി, ദിലീപ് എന്നിങ്ങനെ മുൻനിര താരങ്ങളോടെപ്പവും യുവ താരങ്ങളോടെപ്പവും മീര അഭിനയിച്ചുട്ടുണ്ട്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. വിവാഹ ശേഷം പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്

ആൻ അഗസ്റ്റിൻ

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ആൻ അഗസ്റ്റിൻ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ആൻ ഇടയ്ക്ക് നീന, സോളോ എന്നീ ചിത്രങ്ങ​ളിൽ അഭിനയിച്ചിരുന്നു. ബാംഗ്ലൂരിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായ ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആൻ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകൻ.

Noora T Noora T :