ഏഷ്യാനെറ്റിൽ വളരെയേറെ ജനപ്രീതിയിൽ മുന്നേറുന്ന പരമ്പരയാണ് കൂടെവിടെ. കുടുംബ പ്രേക്ഷകർക്ക് ഒപ്പം യൂത്തും ഏറ്റടുത്തതോടെ പരമ്പര സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറി. ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്നങ്ങോട്ട് കൂടെവിടെ ആരാധകർ ഏറ്റെടുത്തതോടെ സീരിയൽ നിർമ്മാതാവിന്റെ അടുത്തും നയനയുടെ എഴുത്തുകൾ എത്തിത്തുടങ്ങി. മെട്രോ സ്റ്റാർ ചാനലിലൂടെ നയനയുടെ എഴുത്തുകൾ സീരീസ് ആയി തന്നെ കൊടുക്കാൻ തുടങ്ങിയപ്പോൾ കഥയ്ക്ക് കേട്ടാസ്വദിക്കുന്നവരെയും കിട്ടി.
ഇപ്പോൾ നയന കൂടെവിടെ ടീമിനൊപ്പം ചേർന്ന് പരമ്പരയ്ക്കായി എഴുതുകയാണ്. അതിനാൽ തന്നെ ഇനി കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ല എന്ന് ആദ്യമേ തന്നെ നയന അറിയിച്ചിരുന്നു. ഇപ്പോൾ എഴുതി നിർത്തിയിടത്തുനിന്നും നയന കഥയ്‌ക്കൊരു അവസാന ഭാഗം കൊണ്ടുവന്നിരിക്കുകയാണ്. ദീപാവലി ദിനം ഒരു സമ്മാനം പോലെയാണ് ആരാധകർ നയനയുടെ കഥ സ്വീകരിച്ചിരിക്കുന്നത്.
ഋഷി റാണിയമ്മയുടെ നിർദ്ദേശപ്രകാരം സിംഗപ്പൂർ പോകാനൊരുങ്ങുകയാണ്.”നീ ഭക്ഷണം ഒക്കെ ശ്രദ്ധിക്കണം കേട്ടോ ഋഷി “, ഋഷിയുടെ ബാഗിൽ എന്തോ കൊണ്ട് വച്ചുകൊണ്ട് ലക്ഷ്മി ആന്റി പറഞ്ഞു. ഋഷി വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വെറുതെയൊന്ന് മൂളുക മാത്രമേ ചെയ്തുള്ളു.വല്ലാത്തൊരു സമാധാനക്കേട് ഒട്ടും സുഖം തോന്നുന്നില്ല,.. തലയ്‌ക്കൊരു ഭാരം പോലെ.
പൂർണ്ണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
about koodevide