മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.
മലയാളത്തിൽ സീരിയൽ എത്തുമ്പോൾ മറ്റ് ഭാഷയിൽ നിന്നും കൂടെവിടെ ടീം വ്യത്യസ്തമാകുന്നത്, അതിന്റെ മേക്കിങ്ങിൽ കൂടിയാണ്. പരസ്പരം പറയാതെയുള്ള ഋഷി സൂര്യ പ്രണയം അത്രമേൽ ആസ്വദിച്ചു മുന്നേറുന്നതിനിടയിലേക്കായിരുന്നു മിത്ര കടന്നുവരുന്നത്. അതോടെ ഋഷിയ്ക്ക് സൂര്യയെ കാണാനോ മിണ്ടണോ സാധിച്ചിരുന്നില്ല. തുടർന്ന് ആരാധകർ കടുത്ത നിരാശയിലായിരുന്നു. ഋഷിയുടെ കുറുമ്പുനിറഞ്ഞ ചിരി വെറുതെ പോലും കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞിരുന്ന ആരാധകർക്ക് ഇടയിലേക്ക് ഋഷിയെ തീരെ കാണിക്കാതെയായപ്പോൾ ഋഷ്യ സീനുകൾക്കായി പ്രേക്ഷകർ മുറവിളികൂട്ടി.
അതോടെ കൂടെവിടെ ടീം പ്രേക്ഷകർക്കായി അപ്രതീക്ഷിത ദൃശ്യ വിസ്മയം തന്നയായിരുന്നു ഒരുക്കിയിരുന്നത്. ഹെലിക്കോപ്പ്റ്റർ സീൻ പ്രൊമോയിൽ വന്ന നാൾ മുതൽ അത് സ്വപ്നം ആകുമെന്ന് പ്രേക്ഷാകർ ഉറപ്പിച്ചിരുന്നു. എന്നാൽ സ്വപ്നത്തിലായാലും ഋഷ്യ സീൻസ് കണ്ടാൽ മതിയെന്നായി ആരാധകർ.
പൂർണമായി കേൾക്കാം വീഡിയോയിലൂടെ!
about bipin jose