അടുത്ത സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുമ്പോൾ സീരിയലുകൾക്ക് അവാർഡ് ഉണ്ടാകണം ; സിനിമകൾക്ക് കിട്ടുന്ന വിമർശനങ്ങൾ സീരിയലുകൾക്കും കിട്ടണം; കൂടുതൽ കാണാം വീഡിയോയിലൂടെ!

പൊതുവെ സിനിമകൾക്ക് നല്ലപോലെ റിവ്യൂ ചെയ്യാൻ ആൾക്കാരുണ്ട് .. ഒരുപാട് ചാനെലുകളുണ്ട്, ഒരുപാട് പ്രോഗ്രാമുകളുണ്ട്…. പക്ഷെ എന്തുകൊണ്ട് സീരിയലുകളോട് ആ ഒരു ശ്രദ്ധ കൊടുക്കുന്നില്ല എന്ന് കണ്ടപോപ്പോഴാണ് അതിനായി ഒരു ചെറിയ വേദിയുടെ ആവശ്യമുണ്ടെന്ന് ചിന്ത ഉദിച്ചത്. സീരിയലുകളെ കുറിച്ചും സംസാരിക്കണം. സീരിയലുകൾ വെറും കോപ്രായങ്ങൾ ആകുന്നത് നല്ല വിമർശങ്ങൾക്ക് വിദേയമാകാത്തതിനാലാണ്.

സീരിയൽ ആവിഷ്ക്കരിക്കുന്ന ഒരു കൂട്ടർ.. അവർ ആദ്യം അതിലൂടെ കാണുന്നത് ബിസിനസ് തന്നെയാണ്. അപ്പോൾ കൂടുതൽ പ്രേക്ഷകർ എന്ത് ആഗ്രഹിക്കുന്നോ അത് കൊടുക്കാൻ എല്ലാവരും നിർബന്ധിതരാകും. അതൊക്കെക്കൊണ്ടാണ് ഈ ഓൺലൈൻ ഗോസിപ്പ് മീഡിയ ഒക്കെ ജീവിച്ചു പോകുന്നത്. എന്നാൽ അതുപോലെയൊന്നുമല്ലാതെ നല്ലരീതിയിൽ പ്രയത്നിച്ച് , ഒരുപാട് കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ് ഒരു നല്ല സീരിയൽ നമുക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ട് ജീവിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്.

മറ്റൊരു കാര്യം പറഞ്ഞാൽ, നമ്മളെല്ലാവരും എഴുത്തുകാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. മലയാളത്തിലൊക്കെ നല്ല നല്ല നോവലിസ്റ്റുകൾ ഉണ്ട്. നോവലുകൾ ഒക്കെ വായിക്കാൻ ഇഷ്ടപ്പെടുന്നവരും എഴുതാൻ ഇഷ്ടപ്പെടുന്നവരും ഒക്കെയാണ് സീരിയൽ പ്രേക്ഷകർ എന്നും പറയാം. പിന്നെന്തുകൊണ്ടാണ് സീരിയലിന് പൊതുവെ വിമർശനങ്ങൾ ഉണ്ടാകുന്നത്.

സീരിയലുകളെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം !

about malayalam serial

Safana Safu :