സഹോദരന് വേണ്ടി അവൾ കാത്തുവെച്ചത്! പിന്നാലെ ആര്യന്റെ കടുത്ത തീരുമാനം! ചങ്കിൽ കെവെച്ച് ഷാരൂഖാൻ

ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ മോചിതനാകുന്നത്.

ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മുൻപ് രണ്ട് തവണ ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. 20 ദിവസം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും 5 ദിവസം എന്‍സിബിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിഞ്ഞതിന് ശേഷമാണ് ഒക്ടോബര്‍ 28ന് ഒടുവില്‍ ജാമ്യം ലഭിച്ചത്.

ആര്യൻ ഖാന് ജാമ്യം ലഭിച്ചതിനു പിന്നാലെ, ജാമ്യം നേടിയെടുത്ത അഭിഭാഷകർക്കൊപ്പം ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ സന്തോഷം പങ്കിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. അഭിഭാഷകർക്കൊപ്പം ഷാറുഖ് ഖാൻ പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ആര്യൻ ഖാനു ജാമ്യം കിട്ടിയതിനു പിന്നാലെ സഹോദരി സുഹാന ഖാൻ ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആര്യൻ ഖാനും അച്ഛൻ ഷാറുഖ് ഖാനുമൊപ്പമുള്ള ചിത്രകളാണ് സുഹാന പങ്കുവച്ചത്. ‘ഐ ലവ് യു’ എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റിന് ഒരു മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

അതേസമയം തന്നെ ആര്യൻ ഖാൻ സഹതടവുകാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്തതായി ജയിൽ അധികൃതർ പറയുന്നു. ജയിൽ വാസത്തിനിടെ പരിചയപ്പെട്ട ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ആര്യൻ അവർക്ക് സാമ്പത്തിക സഹായവും നിയമ സഹായവും വാഗ്ദ്ധാനം ചെയ്യുകയായിരുന്നു. അതിനിടയില്‍ ജയില്‍ ചെലവിനായി ഷാരൂഖ് ഖാന്‍ ആര്യന് നല്‍കിയ പണത്തെ കുറിച്ച് ചില വിവരങ്ങള്‍ പുറത്ത് വന്നു. ജയില്‍ ചെലവിനായി ഷാരൂഖ് മകന് നല്‍കിയ 4500 രൂപ ബിസ്‌ക്കറ്റും വെള്ളവും വാങ്ങാനാണ് ആര്യന്‍ ഉപയോഗിച്ചത് അത്രെ. അത് മാത്രമല്ല, ഏതാനും പുസ്തകങ്ങളും ആര്യന്‍ വാങ്ങിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ വാസ സമയത്ത് പുസ്തകങ്ങളില്‍ അഭയം പ്രാപിയ്ക്കുകയായിരുന്നു താരപുത്രന്‍

ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷക സംഘത്തിലുള്ള സതീഷ് മനേഷിണ്ഡേ രംഗത്ത് എത്തിയിരുന്നു.. സത്യം ജയിക്കട്ടെ എന്നാണ് സതീഷ് മനേഷിണ്ഡേ പ്രതികരിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്ളിയൂ സാംബ്രെയാണ് താരപുത്രന് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ജാമ്യം ലഭിച്ച വിവരം ആര്യനെ അറിയിച്ചത്. പുറത്തിറങ്ങുന്നതിനിടെ ആര്യൻ ജീവനക്കാരോട് നന്ദി പറഞ്ഞു

23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‍ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‍സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.

ആര്യനിൽ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യപരിശോധനാഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു.

Noora T Noora T :