മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ആലീസ് ക്രിസ്റ്റി ഗോമസ് വിവാഹിതയാകുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് വരൻ. അടുത്തിടെയായിരുന്നു ആലീസിന്റെ വിവാഹനിശ്ചയം.
താൻ വിവാഹിതയാവുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി ആലീസ് തന്നെയാണ് പങ്കുവെച്ചത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് വിവാഹവിശേഷങ്ങൾ പങ്കുവച്ചത്. നവംബർ 18നാണ് വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറയുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.