കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്‍റെ 54-ാം പിറന്നാള്‍ ആഘോഷിച്ചത്. ആരാധകരും സഹ്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. അച്ഛന് പിറന്നാളാശംസയുമായി മീനാക്ഷി ദിലീപ് പങ്കിട്ട ചിത്രവും അതിനുള്ള ആശംസയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു
തന്‍റെ കുട്ടിക്കാലത്ത് അച്ഛനോടൊപ്പമിരിക്കുന്ന ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. “ജന്മദിനാശംസകൾ അച്ഛാ… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നായിരുന്നു മീനാക്ഷിയുടെ ആശംസ. അച്ഛനോടൊപ്പമുള്ളൊരു മനോഹര ചിത്രം. അതോടൊപ്പം തന്നെ അടുത്തിടെ ഓണത്തിന് അച്ഛനോടൊപ്പം എടുത്തൊരു ചിത്രവും ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലായി മാറുകയായിരുന്നു
നിരവധിപേർ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരുന്നു. ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടത് സ്നേഹനിധിയായ ഒരു മകൾ ഒപ്പമില്ലേ എന്നാണ് ദിലീപ് ഫാൻസ് ചോദിച്ചത്
ഇപ്പോഴിതാ ചിത്രത്തിന് താഴെ വന്നൊരു കമന്‍റിനെ ചുറ്റിപറ്റി ദിലീപ് മഞ്ജു ഫാൻസ് പോരാട്ടം തുടങ്ങി കഴിഞ്ഞു. പോസ്റ്റിന് താഴെ ഒരാൾ ‘അച്ഛൻ ആണ് ശരി’ എന്ന് കമന്‍റ് ചെയ്യുകയുണ്ടായി. അതിന് താഴെ നിരവധിപേരാണ് മറുപടിയുമായെത്തിയത്. എന്താ അമ്മ ശരിയല്ലേ, എന്താ മീനാക്ഷി മഞ്ജുവിന്‍റെ പിറന്നാളിന് പോസ്റ്റിടാത്തെ തുടങ്ങിയ നിരവധി കമന്‍റുകള്‍ ഇതിന് താഴെ വന്നു തുടങ്ങി
‘ദിലീപും മഞ്ജുവുമായുള്ള വിവാഹമോചനസമയത്ത് മീനാക്ഷി ചെറിയ കുട്ടിയൊന്നുമല്ല. എന്നിട്ടും അവള്‍ അച്ഛന്‍റെ കൂടെ നിൽക്കാനാണ് ആഗ്രഹിച്ചത്. അതിൽ തന്നെ കാര്യങ്ങള്‍ ഊഹിക്കാമല്ലോ, അവർ ഒരുമിച്ച് ജീവിക്കാൻ കഴിയാതെയായപ്പോള്‍ ഡിവോഴ്സ് ആയി. അതിന്‍റെ കാരണം അവർ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഒന്നുമറിയാതെ ആരേയും കുറ്റപ്പെടുത്തേണ്ട’ എന്നാണ് മറ്റൊരാളുടെ കമന്‍റ് വന്നിട്ടുള്ളത്.
എട്ട് വർഷമായിട്ടും മീനാക്ഷി എന്താ മഞ്ജുവിനെ തിരിഞ്ഞു നോക്കാത്തെ, ആഘോഷവും അടുപ്പവും രണ്ടും രണ്ടാണ്, അടുപ്പം കാണിച്ചില്ലെങ്കിലെന്താ മഞ്ജു ജീവിക്കില്ലേ, മീനാക്ഷിയുടെ പിറന്നാളിന് മഞ്ജു പോസ്റ്റിടാറുണ്ടോ, തുടങ്ങി നിരവധി ദിലീപ് – മഞ്ജു ഫാൻസ് കമന്‍റുകളിലൂടെയുള്ള ഏറ്റുമുട്ടലാണ് പോസ്റ്റിന് താഴെ നടക്കുന്നത്.
മലയാള സിനിമയിലെ എല്ലാവരും ഞെട്ടിയ വിവാഹ വാർത്തകളിൽ ഒന്നായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായിയെന്നത്. 1998ലായിരുന്നു ഇരുവരുടേയും വിവാഹം. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹമെന്നതിനാൽ തന്നെ ആരാധകരേയും സിനിമപ്രവർത്തകരേയും ആ വാർത്ത ഞെട്ടിച്ചു.
മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. വിവാഹശേഷം മഞ്ജുവിനെ പിന്നീട് സിനിമയിൽ ഒന്നും കാണാതെയായി. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിച്ചിരുന്നു മഞ്ജു. നല്ലൊരു നർത്തകി കൂടിയായിരുന്ന മഞ്ജു നൃത്തവും നിർത്തി. പിന്നീട് 2015ൽ ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായി. ഇരുവരുടേയും വിവാഹവാർത്ത കേട്ട അതേ ഞെട്ടൽ തന്നെയാണ് വിവാഹമോചന വാർത്തകേട്ടപ്പോഴും സിനിമാപ്രേമികൾക്കുണ്ടായത്. 2015ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2016-ൽ ദിലീപ്, കാവ്യ മാധവനെ വിവാഹം ചെയ്തു. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. വിവാഹമോചനശേഷം ഹൗൾ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.