മരണക്കെണി ഒരുക്കി അപ്പുവിന് പിന്നാലെ ബാലുവും റിയയും ; ഒന്നുമറിയാതെ അപർണ്ണ മരണത്തിലേക്കടുക്കുമ്പോൾ സഹായവുമായി സിദ്ധു എത്തുമോ?; സീ കേരളം പുത്തൻ പരമ്പര പ്രണയ വർണ്ണങ്ങൾ !

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്… അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്… ഒരു വീട്ടിലെ കഥ… കുടുംബം കുട്ടികൾ… സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് .

എർക്കെൻഷി കുഷ് എന്ന പേരിൽ കഴിഞ്ഞ ഒരു വർഷത്തിന് മുന്നേ ഹിറ്റായി നിന്ന ഒരു സീരീസ്… ഏർളി ബേഡ് എന്നാണ് എർക്കെൻഷി കുഷ് എന്നതിന്റെ അർത്ഥം . ഏർളി ബേഡ് ഒരു മീഡിയ ജോബ് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. കാരണം അതിൽ പറയുന്നത് ഒരു ബിഗ് അഡ്വെർടൈസിങ് കമ്പനിയും അതിന്റെ ഓർണർ ആയ ജാൻ എന്ന ഹീറോയും.. അവിടെ ഒരു ലോവർ എംപ്ലോയി ആയിട്ടെത്തുന്ന സനം എന്ന നായികയും എന്നാൽ, സ്വന്തം ക്രിയേറ്റിവിറ്റിയും കഴിവും കൊണ്ട് അവിടുത്തെത്തന്നെ അഡ്വെർടൈസിങ് ക്രിയേറ്റിവ് ഹെഡിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട് സനം.

പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് വേണ്ടത്… വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം. അത്തരത്തിൽ ഉള്ള പുത്തൻ പരമ്പരയാണ് പ്രണയ വർണ്ണങ്ങൾ.

ഇപ്പോൾ നായിക അപ്പു ഫാഷൻ ഡിസൈനിങ് സെമിനാർ അറ്റൻഡ് ചെയ്യാൻ വീട്ടിൽ നിന്നും യാത്ര തിരിക്കുകയാണ്. ഇറങ്ങാൻ നേരം എല്ലാവരുടെയും അടുത്തുനിന്ന് അനുഗ്രഹവും ഒക്കെ വാങ്ങി.

ബാലു ഈ സമയം മുകളിൽ മുറിയ്ക്കുള്ളിലായിരുന്നു. അവിടെ ബാലു റിയയുമായി ഫോണിൽ സംസാരിക്കുകയാണ്, അപ്പുവിനുള്ള ട്രെയിൻ ടിക്കറ്റും ടാക്സി അറേൻജ്‌ ചെയ്യാനുമൊക്കെ ബാലു തന്നെയാണ് മുന്നിട്ട് നിന്നത് , , അതിൽ അവസാനം സംശയം ഉണ്ടാകും എന്ന് റിയ ബാലുവിനോട് റിയ പറഞ്ഞു. അങ്ങനെ അവർ സംസാരിക്കുന്നതിനിടയിൽ അപ്പു അവിടേക്ക് ചെന്നു.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

about pranayavarnnagal

Safana Safu :