40 ദിവസത്തേ വ്രതത്തിന് ശേഷമാണ് അത് നടക്കുക! ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും… ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും… മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും. മൂത്രനാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും.. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും! അത്തരം ഭീകരമായ കാര്യങ്ങള്‍ ഇപ്പോഴില്ല! രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ രഞ്ജുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്

ഒരാൾക്ക് ഹിജഡ സമൂഹത്തിൽ ചുമ്മാ പോയി ചേരാൻ പറ്റില്ല. ഹിജഡ സമൂഹം ശക്തമായ വിശ്വാസ നടപടിക്രമങ്ങൾ പാലിക്കുന്നവരാണ്. ഗുരു ശിഷ്യബന്ധമാണ് ഹിജഡാ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോയിന്റ് എന്ന് രഞ്ജു പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

പുതിയൊരാൾക്ക് ഹിജഡ സമൂഹത്തിലേക്ക്ക്ക് ചെല്ലാൻ അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ (ചേല) ആകാൻ തയ്യാറാണെന്ന് അറിയിക്കണം. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ്. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാൻ ഏറ്റവും മുതിർന്ന ഒരു ഗുരു ഉണ്ടായിരിക്കും. ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ തോന്നിയപോലെ നടക്കാൻ പറ്റില്ല. 1 വർഷം ഗുരു ഭവനത്തിൽ താമസിക്കണം. സത് ലം എന്നാണ് ഗുരുവിന്റെ വീട് പറയുക. ഒരു വർഷം ഗുരുവിന്റെ കീഴിൽ വീട്ടിൽ കഴിഞ്ഞ് ഹിജഡ കൾച്ചർ പഠിക്കണം. യാചിച്ചോ, പാട്ടു പാടിയോ ,ബതായി ( ഹിജഡകൾ കുട്ടികൾ ഉണ്ടാകുമ്പോൾ ,വീടുമാറ്റം ,പുതിയ ഷോപ്പിന്റെ ഉത്ഘാടനം എന്നിവയ്ക്ക് അനുഗ്രഹം കൊടുക്കാനായി എത്തുന്നത് ) എടുത്തോ ,സെക്സ് വർക്ക് ചെയ്തോ ഒരു വീതം ഗുരുവിനും കൊടുക്കണം.

പൊതുവേ ഹിജഡകൾ എല്ലാം അടിച്ചു പൊളിച്ചു കളയും. ഗുരുവും ശിഷ്യയും അമ്മയും മകളും തന്നെയാണ്. ചിലർ മകളുടെ കാശ് സേവ് ചെയ്ത് അവൾക്ക് തന്നെ കൊടുക്കുന്നു. ചില ഹിജഡ ഗുരുക്കൾ സ്വന്തം ശിഷ്യകൾ സമ്പാദിക്കുന്ന കാശ് കൊണ്ട് വലിയ ആർഭാടത്തിൽ ജീവിക്കുന്നു. ചിലർ ശിഷ്യകളെ ബുദ്ധിമുട്ടിക്കില്ല. ചിലർ കർശനക്കാരികളുമാണ്. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ശിഷ്യക്ക് അവിടം വിട്ടു പോകാം. വേറേ ഗുരുവിനെ സ്വീകരിക്കാം. അല്ലെങ്കിൽ സ്വതന്ത്രയായി ജീവിക്കാം. പതുക്കെ അവളും ഒരു ഗുരുവായി ശിഷ്യകളെ സ്വീകരിക്കാൻ തുടങ്ങും. ഗുരുവിനെ അമ്മ എന്ന് തന്നെയാണ് വിളിക്കുക. മുതിർന്ന ഗുരുക്കൻമാരേ കണ്ടാൽ ജൂനിയേഴ്സ് നമസ്ക്കാരം പറയണം. പാമ്പടുതി പറയുക എന്ന് പറയും. പാമ്പടുതി അമ്മാ” ജിയോ ബേട്ടാ ” എന്ന് മുതിർന്നവർ അനുഗ്രഹിക്കും.

ഇനി ഷണ്ഡീകരണം വേണമെന്നുള്ളവർക്ക് അതിലേയ്ക്ക് കടക്കാം. ലിംഗം മുറിച്ചു മാറ്റുന്ന കർമ്മം. ശരീരം പുരുഷന്റേതു തന്നെയാണല്ലോ. അത് മാറ്റി നിർവ്വാണം (ലിംഗം മുറിച്ചു മാറ്റി ) ചെയ്യുന്ന ഹിജഡകളെ എല്ലാരും ബഹുമാനത്തോടെ നോക്കിക്കാണുന്നു. മിക്കവാറും ആളുകൾ അതിന് തയ്യാറാകുന്നുണ്ട്. ഇനി പെൺവേഷം കെട്ടാൻ തയ്യാറാകാത്ത ബോട്ടം ഗേയ്സ് ഹിജഡകളുടെ കൂടെ കഴിയാറുണ്ട്. ഹിജഡകൾ മകനായി ദത്തെടുക്കുന്ന കോത്തി പയ്യൻമാർ. ഹിജഡയ്ക്ക് മകനേയോ മകളേയോ ഒക്കെ ദത്തെടുക്കാൻ പറ്റും. സ്ട്രെയ്റ്റ് ആയ ആൺകുട്ടികളെ മകൻ ആയി സ്വീകരിക്കുന്ന ഹിജഡകൾ ഉണ്ട്. പെൺകുട്ടികളെ വളർത്തി വിവാഹം കഴിച്ചു വിടുന്നവർ ഉണ്ട് കുടുംബബന്ധങ്ങൾ എല്ലാം ഹിജഡ സമൂഹത്തിലുണ്ട്. പക്ഷേ എല്ലാം ദത്തെടുത്ത ആളുകൾ ആയിരിക്കും. നമുക്കൊക്കെ സ്വന്തം ചോര അല്ലാത്തവർ എല്ലാം വേസ്റ്റ്.

40 ദിവസത്തേ വ്രതത്തിന് ശേഷമാണ് ലിംഗം മുറിക്കൽ. ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും. സെക്സിൽ അതി വിദഗ്ദ്ധയായ ഒരു ഹിജഡ കൂടെക്കാണും. പുരുഷ ലൈംഗിക അവയവം നഷ്ടപ്പെടാൻ പോകുന്നു. അതിന്റെ സുഖവും പോകും. അതിന് മുൻപ് ഈ ഹിജഡ പുരുഷ ലിംഗത്തിന്റെ എല്ലാ സുഖങ്ങളും ആ ആളേ അനുഭവിപ്പിക്കും. പല രീതിയിലുള്ള സെക്സ് മുറകൾ. അവസാനം ലിംഗം മാറ്റണ്ടാ എന്ന് തോന്നിയാലോ. ചിലർക്ക് തോന്നും. വേണ്ടാ മുറിക്കണ്ടാ. ഇത് ഉള്ളതാണ് നല്ലത്. ചിലർ മുന്നോട്ട് പോകും. ബാക്കി ഉള്ള ആഗ്രഹങ്ങളും ഗുരു സാധിച്ചു കൊടുക്കും. മരിച്ചു പോകാനും സാധ്യതയുള്ള കർമ്മമല്ലേ.4 0 ദിവസം ആഘോഷമായി പോകും. പണ്ട് തേങ്ങ ഉടച്ച് ലക്ഷണം നോക്കും. തേങ്ങ ശരിയായി ഉടഞ്ഞാലേ നിർവ്വാണം നടക്കു.

ഇന്നിപ്പോ അർദ്ധനാരി സിനിമയിൽ കാണുന്ന പോലെ 40 ആം ദിവസം തിളപ്പിച്ച പാലിൽ കത്തി മുക്കി. നിർവാണത്തിന് വിധേയനാകുന്ന ആൾക്ക് ഭാംഗ് പോലെയുള്ള മയക്ക് മരുന്ന് കൊടുത്ത് മയക്കി ആർപ്പു വിളികളോടെ മന്ത്രോച്ചാരണങ്ങളോടെ കത്തി കൊണ്ട് വളരെ വിദഗ്ധയായ ഒരു ഹിജഡ ലിംഗ വൃഷ്ണങ്ങൾ ചേദിക്കുന്നു. (അതിന് മുൻപ് ആ ഭാഗത്തെ ചെറിയ ഞരമ്പ് മുറിച്ച് രക്തം അവനേക്കാണിച്ച് ധൈര്യവാനാക്കി ഒന്നുകൂടി സമ്മതം വാങ്ങിയിട്ടാണ് മൊത്തം മുറിക്കുക) ആ ഭാഗം ത്രികോണ ആകൃതിയിൽ ആകും. ആ ഭാഗത്ത് ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും. മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും. മൂത്രനാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും. എന്തായാലും ഭീകരമായ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല. ഹോസ്പിറ്റലിൽ ആണ് എല്ലാം. പഴയ രീതിയിൽ ചെയ്ത ഹിജഡകൾ പലരും മരിച്ചു പോയിട്ടുണ്ട് . മൂത്രത്തിലും മറ്റും ഉള്ള അണുബാധ അവരുടെ കൂടെപ്പിറപ്പാണ്. അത്തരത്തിൽ ലിംഗം മുറിച്ച ഹിജഡകളിൽ ഒരു ഭൂരിപക്ഷം നിരന്തര അണുബാധ മൂലം പ്രായമാകും മുൻപേ മരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ശാസ്ത്രീയമായ രീതിയിലാണ് ഇതെല്ലാം.

ഏതായാലും ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് 40 ദിവസം കഴിഞ്ഞേ അവളേ പുറത്ത് ഇറക്കു. കണ്ണാടി കാണിക്കൂ. 40 ദിവസം വലിയ ചടങ്ങാണ്. കല്യാണം പോലെ ( ഹൽദി മെഹന്ദി ,ജൽസ എന്നൊക്കെയാണ് ആലോഷങ്ങൾക്ക് പേരുകൾ ). തലേ ദിവസം പാട്ടും കൂത്തും സദ്യയും സമ്മാനം കൊടുക്കലും എല്ലാമായി കെങ്കേമം. പിറ്റേ ദിവസം അവളേ നവവധുവിനേപ്പോലെ അണിയിച്ചൊരുക്കി വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കും. മഞ്ഞളും ചന്ദനവും പൂശും. വെളുപ്പിനേ ഘോഷയാത്ര ഉണ്ട് . പച്ച സാരി തന്നെ ഉടുപ്പിക്കണം അവളേ. പാൽക്കുടം തലയിലും വെയ്ക്കും. തുടന്ന് തടാകത്തിലേയ്ക്കോ കിണറിന്റെ അരികിലേയ്ക്കോ’ പുഴയിലേയ്ക്കോ പോകും. പാൽ അതിൽ ഒഴിച്ച്. വെള്ളം നിറച്ച് തിരിച്ചു നടക്കും. ഗുരു അവൾക്ക് താലി ചാർത്തി കൊടുക്കും. പിന്നെ കണ്ണാടിയിൽക്കൂടി സന്തോഷി മാതാവിനെ കാണിക്കും. പിന്നെ ആദ്യമായി സ്വന്തം മുഖവും കാണിക്കും. 40 ദിസമാകുമ്പോഴേയ്ക്കും പെൺമാറ്റങ്ങൾ വന്നു കഴിയും. പെൺകുട്ടി ആയിക്കഴിഞ്ഞ് തിരിച്ചു മടങ്ങുമ്പോൾ വിശുദ്ധ മരങ്ങൾ അല്ലാത്ത സാധാരണ മരങ്ങളേയോ കറുത്ത പട്ടിയേയോ തുണി പൊക്കിക്കാണിക്കുന്ന ഒരു ചടങ്ങും ഉണ്ട് . തുടർന്ന് വീട്ടിൽ നിറയെ ആഹാര സാധനങ്ങൾ നിരത്തി വെച്ചിരിക്കും.. ആദ്യം കഴിക്കേണ്ടത് ലിംഗം മാറ്റിയ ഈ നവവധു ആണ്. മധുരമോ പഴങ്ങളോ ആണ് അവൾ ആദ്യം എടുക്കുന്നതെങ്കിൽ ജീവിതം സുഖകരമായിരിക്കും എന്നർത്ഥം. സർജറിക്കു ശേഷം40 ദിവസത്തോളം അധികം ഹെവി ആയ ഫുഡ് കൊടുക്കില്ല .സൂപ്പ് ,കട്ടൻ കാപ്പി ഒക്കെ മുഖ്യം.

പിന്നെ പണ്ടത്തേ രീതിയിൽ പ്രാകൃതമായി മുറിച്ചു മാറ്റിയ അവയവങ്ങൾ ഉള്ളവർക്ക് യോനി ഒന്നും വ്യക്തമായ ആഴത്തിൽ വരില്ലല്ലോ. കുറച്ച് ആഴമുള്ള ഒരിടം കാണും. ഇന്ന് സർജറി ഉള്ളത് കൊണ്ട് ലൈംഗിക ബന്ധത്തിനുള്ള ആഴം, രൂപം എല്ലാം കൈവരും. ഹിജഡകളെ സ്ഥിരം പാർട്ട്നർ ആയി സ്വീകരിക്കുന്നവരും വിവാഹം കഴിക്കുന്നവരും ഉണ്ട്. എന്തായാലും ഭൂരിപക്ഷം ഹിജഡകളും ലൈംഗിക തൊഴിൽ ചെയ്തു ഇന്നും കഴിയുന്നു. നല്ല ജോലി ഉള്ളവർ ,വിവാഹം കഴിച്ചവർ ,സിനിമ സ്റ്റാർ മുതൽ പലരും അവരുടെ ഇടയിൽ ഇന്നുണ്ട്.

എന്നാലും മിക്കവരുടേയും വരുമാനമാർഗം സെക്സ് വർക്കും, ഭിക്ഷാടനവും ,ബതായിയുമാണ്. കുട്ടികൾ ഉണ്ടാകുമ്പോൾ ആട്ടവും പാട്ടുമായി അവർ എത്തുന്നു. ചില പ്രത്യേക മന്ത്രങ്ങൾ ഉണ്ട് ഹിജഡകൾക്ക്. അത് അനുഗ്രഹം , ആഭിചാരം ,ഉച്ചാടനം എന്നിവയ്ക്ക് വേണ്ടി ഒക്കെ ഉപയോഗിക്കുന്നു. ഹിജഡ ശാപം കുടുംബം നശിപ്പിക്കും എന്നും കരുതുന്നവർ ഉണ്ട്. ചിലരൊക്കെ ക്രിമിനൽ സംഘത്തിലും ചേരുന്നു. പലിശപ്പണം പിരിക്കാൻ, മയക്കുമരുന്ന് മുതൽ കുട്ടികളെ തട്ടിക്കൊണ്ട് പോയി ലിംഗം മുറിക്കുന്ന പരിപാടികൾക്ക് വരെ അധോലോകത്തിൽ ഹിജഡ സാന്നിദ്ധ്യം ഉണ്ട്. സ്ത്രീ ആണെന്ന് പറഞ്ഞ് ആണുങ്ങളെ വിവാഹം ചെയ്യുന്നവർ ഉണ്ട്. എന്നാൽ ഭൂരിഭാഗം ഹിജഡകളും പാവങ്ങളാണ്. അമ്മാ എന്ന് വിളിച്ചാൽ അലിഞ്ഞു പോകുന്നവരുമാണ്. ഹിജഡളെപ്പറ്റിയുള്ള പേര് ദോഷം മാറി വരുന്നുണ്ട്.

ഹിജഡകളുടെ മരണാനന്തര ചടങ്ങുകൾ ഹിജഡ ഗ്രൂപ്പിൽ പെടാത്ത ആരും കാണാൻ പാടില്ല എന്നാണ് പറയുന്നത്. അർദ്ധരാത്രിയിലാണ് മൃതദേഹം കൊണ്ടു പോകുക. ആ ശബ്ദം കേട്ടാൽ മറ്റാളുകൾ ആ കാഴ്ച കാണാതെ ഓടി മറയും. ഹിജഡകൾക്ക് 7 തരം വീടുകൾ ഇന്ത്യയിൽ ഉണ്ട്. ഏഴു കുടുംബപ്പേരുകൾ . 7 കുലങ്ങൾ എന്ന് പറയാം. ചുമ്മാ ഒരു കുടുംബത്തിൽ നിന്ന് വേറേ ഒരു കുടുംബത്തിൽ പോകാൻ പറ്റില്ല. ഇരു കുടുംബത്തിൽ പെട്ടവർ തമ്മിൽ വഴക്കുകളോ വ്യവഹാരങ്ങളോ ഉണ്ടായാൽ ആ ഗോത്രത്തിൽ പെട്ട ഗുരുക്കൻമാർ ആകും തീരുമാനമെടുക്കുക. അനാവശ്യമായ സമ്പർക്കം അനുവദിക്കില്ല. ഒരു സംസ്ഥാനത്ത് ഒരു ഗുരുവിനേ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. വേറേ സംസ്ഥാനത്ത് വേറേ ഒരു ഗുരുവിനേ വേണമെങ്കിൽ സ്വീകരിക്കാം.

മുതിർന്നവരോട് കാണുമ്പോൾ പാമ്പടുതി പറയണം. പെൺവേഷം ധരിക്കണം. മുടി ഒരിക്കലും മുറിക്കാൻ പാടില്ല. ലിംഗം മുറിക്കാത്തവർ ഷേവ് ചെയ്യാൻ പാടില്ല. പകരം പ്ളക്കർ ഉപയോഗിച്ച് രോമം പറിച്ചു കളയണം. ഇങ്ങനെ ധാരാളം നിയമങ്ങൾ . നല്ല പ്രായമായിട്ട് ലിംഗമാറ്റം ചെയ്താൽ വലിയ മാറ്റം ഉണ്ടാകില്ല. ചെറിയ പ്രായത്തിലേ ചെയ്താൽ കൂടുതൽ പെണ്ണാകാം. അല്ലെങ്കിൽ ചിലപ്പോ ആണത്തവും പെണത്തവും ചേർന്ന് വല്ലാത്ത രൂപത്തിലാകും. അത്തരം രൂപമാണ് ആളുകൾക്ക് പേടി ഉണ്ടാക്കിയത്. പെണ്ണുങ്ങളാണോ ലിംഗമാറ്റം ചെയ്തവരാണോ എന്ന് കൂടെ കഴിഞ്ഞാൽ പോലും തിരിച്ചറിയാനാകാത്ത വിധമുള്ളവർ ഉണ്ട്. ചെറിയ പ്രായത്തിലേ ചെയ്തവർ.

ഹിജഡകളെ സ്നേഹിച്ച് കൂടെ നിന്ന് അവരേക്കൊണ്ട് സെക്സ് വർക്ക് ചെയ്യിപ്പിച്ച് കാശുണ്ടാക്കി ജീവിക്കാൻ പല സുന്ദരക്കുട്ടപ്പൻമാർക്കും ഉത്സാഹമാണ്. ഏതായാലും ഗുരു ഉണ്ടെങ്കിൽ വല്ലപ്പോഴുമെങ്കിലും ഗുരുവിന് സമ്പാദിക്കുന്ന ഒരംശം മിക്കവരും കൊടുക്കാറുണ്ട് . ഒരു പ്രായം കഴിയുമ്പോൾ പലരും പടു മരണപ്പെടും. ഇപ്പോ പലരും ഭാവിയിലേയ്ക്ക് സമ്പാദിക്കാൻ തുടങ്ങിയിട്ടുണ്ട്. ആക്ചലി സമൂഹത്തിൽ സ്ത്രീയേപ്പോലെ പെരുമാറണം എന്ന നിർദേശമാണ് അവർക്ക് കിട്ടുക ഗുരുവിൽ നിന്ന്. ആളുകളെ തുണി പൊക്കിക്കാണിക്കാനും നിർദ്ദേശം ഇല്ല. എത്ര ചമഞ്ഞാലും പൂർണമായും സ്ത്രീകൾ അല്ലല്ലോ. അത് കൊണ്ട് പല ഓവർ ആക്റ്റിവിറ്റികളും ഉണ്ടാകാറുണ്ട്. പക്ഷേ നൃത്തം ,സംഗീതം ,ലൈംഗിക കേളി എന്നിവയിൽ അവർ അഗ്രഗണ്യരാണ്. ഒരു സ്ത്രീയും അവിടെ ഒന്നുമല്ല.

പാകിസ്ഥാനിൽ ഹിജഡകൾക്ക് രണ്ട് വിഭാഗം /ജാതിപ്പേര് പോലെ ഉണ്ട് .മിർസായ് ,ചാന്ദ്നി. ഇവിടെ പല വിളിപേരുകൾ ഉണ്ട് .. ഹിജഡ ,കിന്നർ ,ചക്ക, കോത്തി ,ഹിജ്റേ ,ഹിജല, കുസ്ര, ജങ്ക ,പാവെയ്യ ,അറവാണി ,തിരുനങ്കെ എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായി പല പേരുകൾ .ഹിജഡ ചരിതം നീളുന്നു. പക്ഷേ ഒന്നോർക്കുക. കേരളത്തിന്റെ ഹിസ്റ്ററിക്ക് ഇത്തരം ഒരു കഥകളും അവകാശപ്പെടാനില്ല. ഹിജഡ കഥകളും സംസ്ക്കാരവും നമുക്കില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നോക്കുക. അവർക്ക് ഒന്നുമില്ലാത്ത പ്രത്യേകതയാണ് മലയാളികൾക് ,രൂപത്തിലും ഭാവത്തിലും ചരിത്രത്തിലും എല്ലാം സദാചാരത്തിന്റെ കെട്ടു കാഴ്ചകൾ മാത്രം. എന്തോ, നമ്മൾ ചിന്തയിലും കാഴ്ചപ്പാടിലും ചരിത്രത്തിലും വ്യത്യസ്തർ ആണ്. ഒരു പക്ഷേ നമ്മുടെ രാജവംശങ്ങൾ ഉണ്ടാക്കിയെടുത്ത പൊതു സ്വഭാവമാകാം. നമുക്ക് ഈ വിഷയങ്ങൾ അന്യമാണ് പണ്ട് മുതലേ. വീ ആർ സ്പെഷ്യൽ. അതിന്റെ കുഴപ്പവും ഗുണവും നമുക്ക് ഉണ്ട് താനും എന്നുമായിരുന്നു രഞ്ജു രഞ്ജിമാർ കുറിച്ചത്.

Noora T Noora T :