സഹോദരന് പിറന്നാളാശംസകളുമായി അനൂപ്! കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്നേഹം മറ്റുളവർക്ക് മാതൃകയാകട്ടെയെന്ന് ആരാധകർ

ജനപ്രിയ നായകൻ ദിലീപിന് പിറന്നാൾ ആശംസകൾ നേ‍ർന്ന് ആരാധകരും, സഹപ്രവർത്തകരും. തന്റെ പ്രിയ സാഹോദരന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് അനൂപ്.

മീനാക്ഷിക്കും അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് അനൂപ് പങ്കിട്ടത്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ, രാമ, ലക്ഷ്മണന്മാരെപോലെ നിങ്ങളുടെ സ്നേഹവും ബഹുമാനവും എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്നുള്ള കമന്റുകൾ കൊണ്ടാണ് കുടുംബത്തിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തത്.

ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

ദിലീപിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം വോയ്‌സ് ഓഫ് സത്യനാഥന്‍ സെറ്റിലാണ്. സെറ്റിലെ പിറന്നാൾ ആഘോഷ ചിത്രം സോഷ്യൽ മീഡിയായിൽ വൈറലാകൊണ്ടിരിക്കുകയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’.

1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകനായി ഗോപാലകൃഷ്ണനെന്ന ദിലീപിന്റെ ജനനം.

സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങള്‍ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്.കേശു ഈ വീടിന്റെ നാഥന്‍, പ്രൊഫ.ഡിങ്കന്‍, ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി ഇവയാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

Noora T Noora T :