മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. കുറച്ച് നാളുകല്‍ക്ക് മുമ്പ് വരെ അമ്പിളുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് വാര്‍ത്തകളില്‍ ഇടം നേടാനുള്ള കാരണം.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷമുള്ള ഇടവേള അവസാനിപ്പിക്കുകയാണ് ഇപ്പോൾ അമ്പിളി. നാളുകള്‍ക്ക് ശേഷമുള്ള വരവില്‍ അമ്പിളിയും സന്തുഷ്ടയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അമ്പിളി ദേവി ആ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
തുമ്പപ്പൂ സീരിയലിന്റെ പ്രമോ വീഡിയോ ഷെയര്‍ ചെയ്താണ് അമ്പിളി തന്റെ രണ്ടാം വരവിനെക്കുറിച്ച് പ്രിയപ്പെട്ടവരെ അറിയിച്ചത്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയേ വിശ്വസിച്ചു എന്നെ ഏൽപ്പിച്ച പ്രൊഡ്യൂസർ ഉമാധരൻ സർ, ഡയറക്ടർ ദിലീപ് സർ, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയ സഹപ്രവർത്തകർ എല്ലാവർക്കും നന്ദി. എന്നും എന്നെ സ്നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു. തുമ്പപ്പൂ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്ക് മഴവിൽ മനോരമയിൽ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്. അമ്പിളിദേവിയുടെ ഈ തിരിച്ചുവരവിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
2019 ല്‍ ആയിരുന്നു സീരിയല്‍ താരം ആദിത്യന്‍ ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു. ഫ്ളവേഴ്സിലെ സീത എന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം രണ്ടാള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ജുന്‍ എന്നൊരു മകന്‍ ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമായിരുന്നു.
രണ്ട് ആണ്‍മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അമ്പിളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആധാരമാക്കി വാര്‍ത്തകള്‍ വന്നു. വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി.
അമ്പിളിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്. ഇതോടെ മാസങ്ങളോളം കേസും വിവാദങ്ങളുമായി കഴിയുകയായിരുന്നു. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തില്‍ നിന്നും അമ്പിളി ദേവി മാറി നില്‍ക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെട്ടത്. ഒടുവിൽ ആരാധകരുടെ അഭ്യർത്ഥ പ്രകാരം അത് തന്നെ നടന്നിരിക്കുകയാണ്.
തുമ്പപ്പൂവില്‍ മായയെന്ന കഥാപാത്രമായാണ് അമ്പിളി ദേവി എത്തുന്നത്. താങ്ങാനാവാത്ത സങ്കടങ്ങള്‍ വരുമ്പോള്‍ നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ഞാനെത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ എന്നായിരുന്നു വീണ മായയോട് പറഞ്ഞത്. മൃദുലയും അമ്പിളി ദേവിയും ഒന്നിച്ചുള്ള രംഗത്തിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സംഗീത മോഹനും മൃദുല വിജയും ആദ്യമായി ഒന്നിച്ച പരമ്പര കൂടിയാണ് തുമ്പപ്പൂ. ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും സംഗീത മോഹനും തുമ്പപ്പൂവിന്റെ ജീവവായുവാണ്. അധ്യാപികയായ ഷര്‍മിള വി ഷര്‍മിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതയാണ്. അധികം അണിഞ്ഞൊരുങ്ങാത്ത കഥാപാത്രമാണ് വീണ, തുമ്പപ്പൂവിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ അഭിനയിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്.