ആര്യൻ ഊരാക്കുടുക്കിലേക്ക്.. ആ വാട്ടസ്ആപ്പ് ചാറ്റിലുള്ളത്! നടുങ്ങി എന്‍സിബി! തിങ്കളാഴ്ച അത് സംഭവിക്കും.. അനന്യ ഒരു കില്ലാഡി തന്നെ…കണ്ണീരോടെ ഉറ്റുനോക്കി ഷാരൂഖ്

ലഹരി മരുന്നു കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയ എന്‍സിബിക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. വ്യഴാഴ്ച രണ്ട് മണിക്കൂറിലേറെയും ഇന്നലെ നാല് മണിക്കൂറും അനന്യയെ എന്‍സിബി ചോദ്യം ചെയ്‍തു. നടിയുടെ ചോദ്യംചെയ്യല്‍ തിങ്കളാഴ്ചയും തുടരും. ബുധനാഴ്ച ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ നടിയാണ് അനന്യ പാണ്ഡെ.

കഞ്ചാവ് കിട്ടാൻ ആര്യൻ ഖാൻ അനന്യയുടെ സഹായം തേടിയതായി വാട്‍സ്ആപ്പ് ചാറ്റുകൾ തെളിവായി ഉണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോൾ , ശരിയാക്കാം എന്ന് അനന്യ മറുപടി കൊടുത്തിട്ടുണ്ട്. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു.

കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ വാട്‍സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്‍തിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും എന്‍സിബി. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പഴയ ഹാന്‍ഡ്‍സെറ്റും മറ്റൊന്ന് മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവന്‍ ഡാറ്റയും എന്‍സിബി പരിശോധിക്കും. എന്നാൽ ആരോപണങ്ങളെല്ലാം അനന്യ നിഷേധിച്ചു. അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം എൻ സി ബി പിടിച്ചെടുത്തത്. ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എന്‍സിബിയുടെ തീരുമാനം.

സ്റ്റുഡന്റ് ഓഫ് ദി ഇയർ 2, പതി പത്നി ഔർ വോ, ഖാലി പീലി എന്നീ സിനിമകളിലാണ് അനന്യ അഭിനയിച്ചത്. എന്നാൽ ഈ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

സിനിമകളിൽ പ്രവർത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാൻഡ് എൻഡോർസ്മൻറ്റുകളിലൂടെയും പണം സമ്പാദിക്കുന്നു. സോഷ്യൽ മീഡിയയെക്കുറിച്ച് പറയുമ്പോൾ, നടിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ബ്രാൻഡ് പ്രമോഷൻ നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.നടൻ ചുങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെപ്പോലെ ബോളിവുഡിൽ ഒരു ഇടം നേടാൻ അവർ ആഗ്രഹിച്ചു. 21ാം വയസിൽ, സ്റ്റുഡന്റ് ഒഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ഇപ്പോൾ ബോളിവുഡ് ഉറ്റുനോക്കുന്നത്.

ആഡംബര കപ്പലില്‍ നടന്ന റെയ്ഡിലാണ് ആര്യന്‍ ഖാന്‍, കൂട്ടാളികളായ അര്‍ബാസ് മെര്‍ച്ചന്റ് ,മൂണ്‍ മൂണ്‍ ധമേച്ച തുടങ്ങിയവര്‍ അറസ്റ്റിലായത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് ആര്യന്‍ ഖാന്‍.

Noora T Noora T :