‘പൊടിമീശ മുളയ്ക്കണ കാലം..!ഇടനെഞ്ചില്‍ ബാന്റടി മേളം..!പെരുന്നാളിന് പള്ളിയിലെത്തിയ-തെന്ത് കൊതിച്ചാണ്..?റൊമാന്റിക്കായി ഷമ്മി തിലകൻ

തിലകന്റെ മകൻ എന്നതിലുപരി സിനിമയിൽ തൻറേതായ ഒരിടം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. വില്ലന്‍ വേഷങ്ങളിലൂടെയാണ് തരാം കൂടുതൽ ശ്രദ്ധിക്കപെട്ടത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്ന ഷമ്മി ഇത്തവണ അല്‍പ്പം റൊമാന്റിക്കായ വരികളാണ് കുറിച്ചിരിയ്ക്കുന്നത്. തന്റെ പഴയ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘പൊടിമീശ മുളയ്ക്കണ കാലം..!ഇടനെഞ്ചില്‍ ബാന്റടി മേളം..!പെരുന്നാളിന് പള്ളിയിലെത്തിയ-തെന്ത് കൊതിച്ചാണ്..?അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്..!’ ഇങ്ങനെയാണ് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചത്

എന്താ ചേട്ടാ, ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സര്‍ പറഞ്ഞത് പോലെ ,ആ ഹൂറിയാണോ ഷമ്മി ചേട്ടന്റെ മകന്റെ അമ്മ, അങ്ങയുടെ അഭിനയിക്കാനുള്ള കഴിവ് പൂര്‍ണ്ണമായി സിനിമ ലോകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? എന്നിങ്ങനെ സര്‍, എണ്ണിയാലൊടുങ്ങാത്ത കമന്റുകളാണ് പ്രിയതാരത്തിന് ലഭിയ്ക്കുന്നത്.

ഷമ്മിചേട്ടന്‍ ഹീറോ ആടാ ഹീറോ, എന്ന് തുടങ്ങി ആരാണവള്‍! ചേട്ടന്‍ ഉദ്ദേശിച്ചത് എന്നുള്ള കമന്റുകളും ഷമ്മി തിലകന്റെ ചിത്രത്തിന് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

Noora T Noora T :