റാണിയമ്മയെയും കലിപ്പൻ ഋഷിയെയും വിറപ്പിച്ച സൂര്യ കൈമളിനോടോ ?; അൻഷിദയുടെ പുത്തൻ ഫോട്ടോയും കുറിപ്പും ഏറ്റെടുത്ത് ആരാധകർ!

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയം പറയുന്ന കഥയിൽ സൂര്യയായിട്ടെത്തുന്നത് അൻഷിദയാണ്. സീരിയൽ ഇപ്പോൾ ഏറെ നിർണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ അൻഷിതയ്ക്ക് സോഷ്യൽമീഡിയ വഴിയും വലിയ ആരാധക പിന്തുണയുണ്ട്.

കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ തുടക്കം. 2021ന്റെ തുടക്കത്തിലാണ് കൂടെവിടെ ആരംഭിക്കുന്നത്. നടൻ കൃഷ്ണകുമാർ വർഷങ്ങൾക്ക് ശേഷം സീരിയലിലേക്ക് മടങ്ങിയെത്തിയത് കൂടെവിടെ സീരിയലിലെ ആദി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ട ശേഷം കൃഷ്ണ കുമാർ സീരിയലിൽ നിന്നും പിന്മാറി.

ഇപ്പോൾ തരം​ഗമാകുന്നത് അൻഷിദ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കറുത്ത നിറത്തിലുള്ള തിളക്കമാർന്ന ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസാണ് അൻഷിദ ധരിച്ചിരിക്കുന്നത്. പ്രശസ്തമായ ഫാന്‍സി ആഭരണ വസ്ത്രാലങ്കാര ഷോപ്പായ ഇവാന്‍ഷിയാണ് താരത്തിനുള്ള വസ്ത്രാലങ്കാരവും ചെയ്തിരിക്കുന്നത്. അന്‍ഷിതയെ മനോഹരിയായി അണിയിച്ചൊരുക്കിയത് അനു ഫാത്തിമയാണ്. കറുപ്പിൽ സുന്ദരിയായി എത്തിയ അൻഷിദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരും വൈറലാക്കി.

ഫോട്ടോ പങ്കുവെച്ചപ്പോൾ അൻഷിത ഒപ്പം എഴുതിയ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. ‘നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും എനിക്ക് ഉയരാനുള്ള ചവിട്ടുപടിയായി കാണുന്നു’ എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം അൻഷിദ കുറിച്ചത്. ‘എല്ലാവരോടും എനിക്ക് ഒരുപാട് സ്നേഹവും നന്ദിയും മാത്രം.

എന്‍റെ എല്ലാ സന്തോഷങ്ങളും എന്നോടൊപ്പം ഏറ്റെടുത്ത് എനിക്ക് ഒരുപാട് സ്നേഹവും പിന്തുണയും തരുന്ന എല്ലാവരോടും ഒരുപാട് സന്തോഷവും സ്നേഹവും അറിക്കുന്നു. ഇനിയും എന്‍റെ ഈ യാത്രയിൽ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം. ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കുന്നതാണ് യഥാർഥ സന്തോഷം’ അൻഷിദ പറഞ്ഞു.

about koodevide

Safana Safu :