അടക്കിവച്ച പ്രണയം വഴിഞ്ഞൊഴുകുമ്പോൾ; ഋഷ്യ പ്രണയം കണ്ണുപൊത്തി കാണേണ്ട അവസ്ഥയായി ; കൂടെവിടെ പുത്തൻ എപ്പിസോഡ് !

ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്കാണ് ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെ സഞ്ചരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ മുമ്പിൽ തന്നെയുള്ള സീരിയൽ കൂടിയാണ് കൂടെവിടെ.

പുത്തൻ കഥയിൽ തമ്പി ഋഷിയെ കാണാത്തതിൽ ആകെ രോഷം പൂണ്ട് നിൽക്കുകയാണ്. “തമ്പിയുടെ ഒരു മുഖം മാത്രമേ മാളികേക്കൽ ഉള്ളവർക്ക് അറിയൂ…. എന്റെ മോളെ സങ്കടപ്പെടുത്താനാണ് അവന്റെ ഉദ്ദേശമെങ്കിൽ വഞ്ചന കേസിൽ പെടുത്തി അഴിയെണ്ണിക്കും അവനെ…. മാളികേക്കൽകാർക്ക് നീതിയും നിയമവും വേറെ ഒന്നുമല്ലല്ലോ ? എന്റെ സ്വാധീനം എന്തെന്ന് ഞാൻ മനസിലാക്കി കൊടുക്കും. ഇന്ന് ഒരു രാത്രി കഴിഞ്ഞാൽ പോലീസ് അവനെ മണത്തു പിടിക്കുന്നത് ഞാൻ കാണിച്ചുകൊടുക്കാം അവന് …

തമ്പിയുടെ ഈ സംസാരം കേട്ടുനിന്ന മിത്ര.. ഉടനെ അയാളുടെ അടുത്തേക്ക് ചെന്നിട്ട്. ” ഡാഡി വേണ്ട … ഒരു കാരണവശാലും നമ്മുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കം ഉണ്ടാകരുത്… “അവൻ ഈ കാണിക്കുന്നത് ഒട്ടും ശരിയല്ലെന്ന് എനിക്കും അറിയാം ഡാഡി …. അതിന്റെ പേരിൽ ഡാഡി വഴക്കിനും കേസിനും ഒന്നും പോകരുത്… “

അപ്പോൾ തമ്പി ചോദിക്കുന്നുണ്ട്… അവൻ സ്വമനസാലെ തിരിച്ചെത്തുമെന്നാണോ നീ പ്രതീക്ഷിക്കുന്നത്.. എന്ന്. അപ്പോൾ അതല്ല … മാളികേക്കൽ റാണിയമ്മ എന്ത് വിലകൊടുത്തും ഋഷിയെ തിരിച്ചെത്തിക്കും എന്ന ഉറപ്പാണ് മിത്രയ്ക്ക്…എന്നിട്ട് മിത്ര തമ്പിയെ സമാധാനിപ്പിക്കുകയാണ്…

പൂർണ്ണമായ കഥയും ഋഷ്യ പ്രണയവും കാണാം വീഡിയോയിലൂടെ !

about koodevide

Safana Safu :