അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത് ആ കാരണത്താൽ; സുഹാസിനിയുടെ മറുപടി വൈറൽ

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും ജൂറി തെരഞ്ഞെടുത്തിരുന്നു്. പ്പേള എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കിയായിരുന്നു ഈ അവാർഡ്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമാക്കുകയാണ് ജൂറി ചെയര്‍പേഴ്സണായ സുഹാസിനി. ഒരു അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.

അന്ന ബെന്‍ വെര്‍സറ്റൈലായിരുന്നു, ആ സിനിമയിലെ കഥാപാത്രം വ്യത്യസ്തത നിറഞ്ഞതായിരുന്നു. മറുപടിയായി സുഹാസിനി പറയുന്നു. ‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്ന മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും സുഹാസിനി പറയുന്നു

അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നിത്യ മാമനാണ് മികച്ച ഗായിക.

Noora T Noora T :