വീട് വിട്ട് ഇറങ്ങേണ്ട സാഹചര്യം വരെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്; ശ്രീനിവാസൻ ജീവിതത്തിൽ നേരിടേണ്ടി വന്ന നീറുന്ന അനുഭവങ്ങൾ !

മലയാളി പ്രേക്ഷകർ ബഹുമാനത്തോടെ കാണുന്ന നടനാണ് ശ്രീനിവാസൻ. നടൻ , സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട് .ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭ പ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സ്വന്തം അനുഭവങ്ങൾ പലതും തന്റെ സിനിമകളിൽ അദ്ദേഹം കൊണ്ട് വരാറുണ്ട്. അത്തരത്തിൽ നടന്റെ ജീവിതാനുഭത്തിൽ നിന്ന് എഴുതിയ ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം.

ആ ചിത്രത്തിൽ സ്വന്തം അനുഭവങ്ങൾ ഏറെ ഉണ്ടെന്ന് മുമ്പൊരിക്കൽ ശ്രീനിവാസൻ ഒരു ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ തന്നെ ‘അക്കരെ നിന്നൊരു മാരൻ’ എന്ന ചിത്രത്തിൽ അച്ഛൻ ബസ് വാങ്ങിയപ്പോഴുണ്ടായ സംഭവങ്ങളും ഇമാജിനേഷനും ചേർത്ത് എഴുതിയതാണെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേസിനോട് താൽപര്യമുള്ള കഥാപാത്രം അച്ഛന്റെ മറ്റൊരു സ്വഭാവത്തിൽ നിന്നാണ് ഉണ്ടായതെന്നും ശ്രനിവാസൻ പറയുന്നു.

ഇതേ അഭിമുഖത്തിൽ തന്നെ നഷ്ടപ്പെട്ട വീട് തിരികെ വാങ്ങിയതിനെ കുറിച്ചും ശ്രീനിവാസൻ പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ പ്രയോഗികമായി നേരിടുന്നതിനെ കുറിച്ച് പറയവെയാണ് വീട് വിട്ട് ഇറങ്ങേണ്ട വന്നതിനെ കുറിച്ചും പിന്നീട് അത് തിരികെ വാങ്ങിയതിനെ കുറിച്ചും നടൻ പറഞ്ഞത്.

ശ്രീനിവാസനും കുടംബത്തിനും വീട് വിട്ട് ഇറങ്ങേണ്ട ഒരു സാഹചര്യം ജീവിതത്തിൽ ഉണ്ടായിരുന്നു. അന്ന് അവിടെ നിന്ന് ഇറങ്ങുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂത്തുപറമ്പിന് അടുത്തുളള ഒരു സ്ഥലത്ത് ഒരു വാടക വീട് സംഘടിപ്പിച്ചു. മാസം 250 രൂപയായിരുന്നു വാടക. ആ വീട്ടിൽ വെച്ചായിരുന്നു തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത്. തന്റേയും ജേഷ്ഠന്റേയും വിവാഹവും സഹോദരിയുടെ പഠനം പൂർത്തിയാക്കി ജോലി കിട്ടുതും കല്യാണ കഴിയുന്നതുമെല്ലാം ആ വീട്ടിൽ വെച്ചായിരുന്നു; ശ്രീനിവാസൻ പറയുന്നു.

പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് മറ്റൊരു സ്ഥലത്ത് തറ വാങ്ങി വീട് ഉണ്ടാക്കുന്നത്. ഈ വീട് ജപ്തി ചെയ്തപ്പോൾ ഓപ്ഷണൽ ഒരാൾ ഇത് വാങ്ങിയിരുന്നു. അദ്ദേഹം വർഷങ്ങൾക്ക് ശേഷം തന്നോട് അച്ഛൻ പറഞ്ഞ ഒരു കാര്യം പറഞ്ഞു. ”തന്റെ മക്കളിൽ ഒരാൾ ഈ വീട് വാങ്ങിക്കാൻ വരുമെന്നും മറ്റാർക്കും കൊടുക്കരുതെന്നുമായിരുന്നു. അതുകൊണ്ട് തനിക്ക് ഈ വീടിന് പൈസ ഒന്നും അധികം വേണ്ടെന്ന് അദ്ദേഹം തന്നോട്ട്” പറഞ്ഞു. പിന്നീട് താൻ ഈ വീട് വാങ്ങിയെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നു. പ്രതിസന്ധികളിൽ ഒളിച്ചോടരുതെന്നും പകരം അതിനെ നേരിടണമെന്നാണ് ശ്രീനിവാസൻ ഇതിനോടൊപ്പം പറയുന്നത്.

about sreenivasan

Safana Safu :