നാണം മറയ്ക്കാന്‍ മേല്‍ത്തരം 118 വിപണിയില്‍; കൈയടിക്കെടാ.. പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു

പിണറായി സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതിയ്ക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് . രാജാവിന് നാണം മറയ്ക്കാന്‍ മേത്തരം 118 നമ്പർ വിപണിയില്‍ കൈയടിക്കടാ എന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം പുറത്തെത്തിയത്.

ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണ് കേരള പൊലീസ് ആക്‌ട് 118 (എ) എന്നത്. എന്നാലിത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.

വിവാദമായ പൊലീസ് നിയമഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം നിയമം ഭേദഗതി ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചത്.

Noora T Noora T :