മലയാളികളുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും നർമ്മങ്ങളും പ്രണയവുമെല്ലാം വളരെ മനോഹരമായി ആവിഷ്കരിക്കാൻ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ സമൂഹത്തിന് നല്ലൊരു മാതൃക ആയിരിക്കുകയാണ് സാന്ത്വനം.
തമ്പിയുടെ തന്ത്രത്തില്‍ വീണ ശങ്കരനും സാവിത്രിയ്ക്കും സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വയ്യാതെ വന്നതോടെയാണ് തമ്പി ശങ്കരനേയും സാവിത്രിയേയും ഇറക്കി വിട്ടത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അഞ്ജുവിനോടോ ബാലനോടോ ശങ്കരന്‍ തുറന്നു പറയുന്നില്ല. എന്നാല്‍ തമ്പിയില്‍ നിന്നും സത്യം മനസിലാക്കിയിരിക്കുകയാണ് ശിവന്‍. ഇതോടെ പരമ്പരയില്‍ അരങ്ങേറുന്നത് സംഭവബഹുലമായ രംഗങ്ങളാണ്.
വീട് വിട്ടിറങ്ങിയ ശങ്കരന് ഒരു താങ്ങും തണലുമായി മാറിയിരിക്കുകയാണ് ശിവന്‍. ആരുമറിയാതെ തന്നെ തമ്പിയുടെ കടം വീട്ടാം എന്നാണ് ശിവന്‍ ശങ്കരന് വാക്കു നല്‍കിയിരിക്കുന്നത്. ഇതിന് എങ്ങനെയാകും ശിവന് സാധിക്കുക എന്നതാണ് ഇനി കണ്ടറിയേണ്ടതുള്ളത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയും ചര്‍ച്ചയായി മാറിയിരിക്കുന്നത്. ചേട്ടന്മാരോടൊന്നും തുറന്ന് പറയാതെ ശങ്കരനെ സഹായിക്കുകയാണ് ശിവന്‍. തന്റെ സുഹൃത്തിനാണെന്ന് പറഞ്ഞു കൊണ്ട് വീട്ടില്‍ നിന്നും പൊതിച്ചോറുമായി ശിവന്‍ ശങ്കരന് അരികിലേക്ക് എത്തിയിരിക്കുകയാണ്.
വിവാഹ സമയം അഞ്ജുവിന് ശങ്കരന്‍ നല്‍കിയ സ്വര്‍ണം തന്റെ സുഹൃത്തിന് നല്‍കാനാണെന്ന പേരില്‍ വാങ്ങിയ ശിവന്‍ അവ ശങ്കരന് തന്നെ തിരികെ നല്‍കുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. ശങ്കരമാമ തനിക്ക് നല്‍കിയ ഏറ്റവും വലിയ സ്ത്രീധനം അഞ്ജു തന്നെയാണെന്നും ഏത് സ്വര്‍ണത്തിന്റെ പേരിലാണോ മാമന്‍ കടക്കാരനായത് ആ സ്വര്‍ണം തനിക്ക് വേണ്ടെന്നും ശിവന്‍ പറയുന്നുണ്ട്. അഞ്ജുവിന്റെ അച്ഛനേയും അമ്മയേയും തെരുവിലിറക്കിയ സ്വര്‍ണം തനിക്ക് വേണ്ടെന്നും ശിവന്‍ പറയുന്നുണ്ട്.
അതേസമയം ശിവനെ ഇന്ന് കടയിലേക്ക് കണ്ടതേയില്ലെന്ന് ബാലന്‍ വീട്ടില്‍ പറയുന്നുണ്ട് . എന്നാല്‍ ശിവന്‍ രാവിലെ മുതല്‍ ശങ്കരമാമയോടൊപ്പമാണെന്നും ഇരുവരും ഒരുമിച്ച് എന്തോ വലിയ തിരക്കിലാണെന്നും ഹരി പറയുന്നുണ്ട്. മാമനും മരുമകനുമായുള്ള സ്‌നേഹത്തെക്കുറിച്ച് ഓര്‍ത്ത് എല്ലാവരും സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ഇത് അഞ്ജുവില്‍ സംശയം ജനിപ്പിക്കുന്നതായാണ് കാണുന്നത്. നേരത്തെ തന്നെ അച്ഛന് എന്തോ പ്രശ്‌നമുള്ളതായി അഞ്ജു സംശയിച്ചിരുന്നു. പിന്നാലെ ശിവന്‍ വന്ന് പൊതിച്ചോറും സ്വര്‍ണവുമെല്ലാം വാങ്ങി പോയതും ഹരിയുടെ വാക്കുകളും കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ അഞ്ജുവിന്റെ സംശയം ശക്തിപ്പെടും.
എങ്ങനെയായിരിക്കും ആരുമറിയാതെ ശിവന്‍ ശങ്കരമാമയുടെ കടം വീട്ടുക എന്നതാണ് കണ്ടറിയേണ്ടത്. അഞ്ജുവില്‍ നിന്നും ഈ സത്യം ശിവന് മറച്ചുവെക്കാന്‍ സാധിക്കുമോ എന്നും കണ്ടറിയണം. അതേസമയം തന്റെ അനിയന്‍ കടന്നു പോകുന്ന വിഷമഘട്ടത്തെക്കുറിച്ച് ബാലനും ദേവിയും അറിഞ്ഞാല്‍ എന്താകും സംഭവിക്കുക എന്ന ആകാംഷയും പ്രേക്ഷകരിലുണ്ട്. അതേസമയം എല്ലാത്തിനും കാരണം ജയന്തിയാണെന്ന് സാവിത്രിയും മറ്റുള്ളവരും തിരിച്ചറിയുന്ന നിമിഷത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. വീഡിയോയ്ക്ക് കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ജയന്തിയാണെന് സാവത്രി അറിയുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
about santhwanam