ഇത് വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കുന്ന ഒരു യഥാർത്ഥ വീട്ടമ്മയുടെ കഥ; സിദ്ധാർഥിന്റെ പ്രതീക്ഷിക്കാത്ത മാറ്റം ;എന്നാൽ, ഇവരെ ഒന്നിപ്പിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ!

റേറ്റിങ്ങിൽ ഒന്നാമതെത്തി മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ഏഷ്യനെറ്റിൽ ആരംഭിച്ച പരമ്പര ഇന്നും സംഭവ ബഹുലമായിട്ടാണ് മുന്നേറുന്നത് . ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാഭാഷകളിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സീരിയൽ.

നടി മീര വാസുദേവ് ആണ് സുമിത്രയായി കുടുംബവിളക്കിൽ എത്തുന്നത്. ബിഗ് സ്ക്രീനിലെ പോലെ മിനിസ്ക്രീനിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മീരയ്ക്ക് ലഭിക്കുന്നത്. നടിക്കൊപ്പം കെകെ മേനോൻ, നൂപിൻ ജോണി, ആതിര മാധവ്, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, ഡോ ഷാജു, എഫ്ജെ തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. മീര വാസുദേവിന് മാത്രമല്ല കുടുംബവിളക്കിലെ എല്ലാ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്.

സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥ് കഥയിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത് . എന്നാൽ കല്യാണം കഴിഞ്ഞതിന് ശേഷമാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധാർത്ഥിന് മനസ്സിലാവുന്നത്. ഏങ്ങനേയും സുമിത്രയെ തോൽപ്പിക്കുക എന്നതാണ് വേദികയുടെ ലക്ഷ്യം. തുടക്കത്തിൽ സിദ്ധാർത്ഥും ഇതിന് ഒപ്പം നിന്നിരുന്നു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്. ഇതോടെ വേദികയെ എതിർക്കുകയും സുമിത്രയെ പിന്തുണക്കുകയും ആയിരുന്നു. തുടക്കത്തിൽ മൗനമായിട്ടായിരുന്നു സിദ്ധു സുമിത്രയെ പിന്തുണച്ചിരുന്നത്. പിന്നീട് സുമിത്രയ്ക്ക് വേണ്ടി വേദികയ്ക്ക് മുന്നിൽ ശബ്ദം ഉയർത്തുകയായിരുന്നു. ഇത് വേദികയ്ക്ക് വലിയൊരു തിരിച്ചടിയായിരുന്നു.

ഇപ്പോൾ സുമിത്രയെ പോല സിദ്ധാർത്ഥിനും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. സിദ്ധു സ്ട്രോങ്ങ് ആയപ്പോൾ സീരിയൽ അടിപൊളിയായി എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ ഇനിയും ഇതു പോലെ തന്നെ സ്ട്രോങ്ങായി മുന്നോട്ട് പോകണമെന്നും പറയുന്നുണ്ട്. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയ വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് സിദ്ധു. അമ്മയും സഹോദരിയും വേദികയെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധാർത്ഥ്. വേദിക പോയതോടെ സുമിത്രയും കുടുംബവുമായി കൂടുതൽ അടുക്കുകയാണ് സിദ്ധു. സിദ്ധാർത്ഥിനോടുളള സുമിത്രയുടെ ദേഷ്യവും കുറയുകയാണ്. ഇത് സദ്ധാർത്ഥിന്റെ അമ്മ സരസ്വതിയ്ക്ക് ഇഷ്ടപ്പെട്ടില്ല.

ഇപ്പോൾ സിദ്ധാർത്ഥിന്റെ രക്ഷകയായി മാറുകയാണ് സുമിത്ര. ശ്രീനിലയത്തിൽ നിന്ന് പോയ സിദ്ധാർത്ഥിന് രാത്രി നെഞ്ച് വേദന വരുന്നു. മകൾ ശീതളും സുമിത്രയും ചേർന്ന് സിദ്ധാർത്ഥിനെ രാത്രി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ജീവിതത്തിൽ നിന്ന് ഒന്നിനും കൊള്ളാത്തവൾ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച സുമിത്ര തന്നെയാണ് ഇപ്പോൾ സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.

ഇതോടെ സുമിത്രയും സിദ്ധാർത്ഥും തമ്മിലുള്ള അകലം വീണ്ടും കുറയുകയണ്. തന്റെ ജീവൻ രക്ഷിച്ച സുമിത്രയോട് നന്ദി പറയുകയാണ് സിദ്ധു. ഈ സമയം വിവരം അറിഞ്ഞ് വേദിക ആശുപത്രിയിൽ എത്തുന്നുണ്ട്. സുമിത്രയെ കൂടി കണ്ടതോടെ പുതിയ പ്രശ്നം ആരംഭിക്കുകയാണ്.ഇപ്പോൾ സുമിത്രയെക്കാളും സിദ്ധാർത്ഥിനാണ് ആരാധകർ. കുടുംബവിളക്കിൽ ഇപ്പോൾ ഏറെ ഇഷ്ട്ടപ്പെടുന്നത് സിദ്ധാർഥിന്റെ പ്രതീക്ഷിക്കാത്ത മാറ്റം തന്നെയാണ്,സിദ്ധു ഇതുപോലെ തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

about kudumbavilakk

Safana Safu :