മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങളുമായി നടി മല്ലിക സുകുമാരന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ പിന്തുണച്ചാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക സുകുമാരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മല്ലിക സുകുമാരന്റെ കുറിപ്പ്:
ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല….നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക…. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്‌നേഹവും ആദരവും… ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്…..
കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞത്.
സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍ അത് കരാറുകാരുടേതായാലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണ്. എംഎല്‍എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു.
മന്ത്രി എന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാം എന്‍ജിനീയര്‍, കരാറുകാര്‍ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങള്‍ക്ക് ഇവരെ നേരിട്ട് പ്രശ്നങ്ങള്‍ അറിയിക്കാനാവും എന്നാണ് പി.എ റിയാസ് പറഞ്ഞത്.