ആരൊക്കെ പോയാലും ഒരു കടല്‍ പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?

മലയാള സിനിമയില്‍ കാമ്പും കാതലുമുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കിയ സകലകലാവല്ലഭന്‍ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

രഞ്‍ജിത്ത് ശങ്കറിന്റെ കുറിപ്പ്

പാസഞ്ചർലെ അവസാന ഷോട്ട് എടുക്കുമ്പോൾ വേണുവേട്ടൻ പറഞ്ഞു.ഇതിൽ ഡയലോഗ് വേണ്ട,ഒരു പ്രാർത്ഥന മാത്രം മതി.അർജ്ജുനൻ സാക്ഷിയിൽ ഇതേ പോലെ ഒരു ചിരി ഉണ്ട്. സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്. ഡേറ്റ് ക്ലാഷ് ഇല്ലായിരുന്നെങ്കിൽ അതിലെ ഒരു പ്രധാന വേഷവും ചെയ്യണ്ടത് അദ്ദേഹം തന്നെ.

ആരൊക്കെ പോയാലും ഒരു കടല്‍ പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?

ഒരു സിനിമ സംവിധാനം ചെയ്യുകയും ചില ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്‍ത നെടുമുടി വേണു മൂന്ന് തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ആറ് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നെടുമുടി വേണു സ്വന്തമാക്കിയിട്ടുണ്ട്.

Noora T Noora T :