സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്; ആർ എസ് വിമൽ ഒരുക്കുന്ന ചിത്രം ഡിസംബർ 2ന് ആരംഭിക്കും

ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി അപർണ ദാസ്. സണ്ണി വെയ്നിന്റെ നായികയായാണ് അപർണ ദാസ് എത്തുന്നത്.
ഡിസംബർ 2ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ബൈക്ക് ഓടിക്കുന്ന കഥാപാത്രത്തെയാണ് അപർണ്ണ ചെയ്യുന്നത്.
അതിനായുള്ള തെയ്യാറെടുപ്പിലാണ് നടി.

വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹര’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ്. പ്രദീപ് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലും അപർണ വേഷമിടുന്നുണ്ട്. ഈ ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

അതേസമയം, ലോക്ക് ഡൗണിന് മുൻപ് രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു സണ്ണി വെയ്ൻ. ആദ്യമായി നിർമിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ തിരക്കിലുമാണ് സണ്ണി. നിവിൻ പോളി, അദിതി ബാലൻ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാംചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി, രഞ്ജിത്ത് ശങ്കറിന്റെ ചതുർമുഖം എന്നിവയാണ് സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും ആന്റണി എന്ന പേരിലുള്ള കഥാപാത്രങ്ങളെയാണ് സണ്ണി അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ദേയമാണ്

Noora T Noora T :