എന്നെ നേരിൽ കണ്ടവർ എന്റെ കാലിൽ വീണ അനുഭവം ഉണ്ടായിട്ടുണ്ട് ; ആ സ്നേഹം അത്ഭുതപ്പെടുത്തി ; കഥാപാത്രമായതിനെ കുറിച്ച് നിഖിതാ രാജേഷ്!

ടെലിവിഷൻ സീരിയലുകളിലൂടെയും പരിപാടികളിലൂടെയും മലയാളികളുടെ ഇടയിൽ ശ്രദ്ധേയമായി മാറിയ താരമാണ് നിഖിതാ രാജേഷ്. ഭക്തി സീരിയലുകളിലും ആൽബം ​ഗാനങ്ങളിലും ദേവിയായിട്ടെത്തിയാണ് നിഖിത മലയാളി ഹൃദയങ്ങളിൽ ചേക്കേറിയത്. ‘നാഥാ നിന്നെ കാണാൻ’ എന്ന ഭക്തി ​ഗാനത്തിൽ കുറുമ്പത്തി കുട്ടിയായി എത്തിയ നിഖിത ഇപ്പോൾ തമിഴിലടക്കം നിരവധി സീരിയലുകളിൽ നായികയായി വാഴുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ഓമനതിങ്കൾ പക്ഷിയിലൂടെയാണ് നിഖിതാ അഭിനയ ജീവിതത്തിലേക്ക് എത്തുന്നത് . മൂന്നര വയസ് മാത്രമായിരുന്നു അന്ന് ഓമനതിങ്കൾ പക്ഷിയുടെ ഭാഗമാകുമ്പോൾ നിഖിതയുടെ പ്രായം .

ഓമനതിങ്കൾ പക്ഷിക്ക് ശേഷം പിന്നീട് രഹസ്യം, ദേവിമഹാത്മ്യം ,സസ്‌നേഹം, തുടങ്ങി നിരവധി പരമ്പരകളിലും നിഖിത വേഷമിട്ടിരുന്നു. കളേഴ്സ്, ആകസ്മികം, കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ സിനിമയിലും നിഖിത അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഭക്തിഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തമിഴ് പരമ്പരകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലത്തിൽ ജാനിക്കുട്ടി എന്ന കഥാപാത്രത്തെയും നിഖിത അവതരിപ്പിച്ചിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട കോഴ്സുകൾ തന്നെയാണ് നിഖിത പഠനത്തിനായും തിരഞ്ഞെടുത്തത്. ഓൺലൈൻ ക്ലാസുകൾ വഴിയാണ് ഇപ്പോൾ പഠനം നടക്കുന്നതെന്നും ഒപ്പം സീരിയലുകളും കൊണ്ടുപോകുന്നുണ്ടെന്നും നിഖിത ഒരു അഭിമുഖത്തിൽ പറയുന്നു.

അതോടൊപ്പം, ഒരിക്കൽ പ്രായമുള്ള ഒരു സ്ത്രീ തന്റെ കാലിൽ വീണ സംഭവമുണ്ടായിട്ടുണ്ടെന്നും, ഇപ്പോഴും സീരിയലുകളിലെ കഥാപാത്രമായി കണ്ടിട്ടാണ് അവർ അങ്ങനെ ചെയ്തതെന്നും ഏറെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നായിരുന്നു അതെന്നും നിഖിത പറയുന്നു. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് അഭിനയത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ അമ്മയും ഞാനും ചേർന്ന് സെറ്റിലിരുന്ന് പഠിക്കുമായിരുന്നുവെന്നും അങ്ങനെയാണ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിരുന്നതെന്നും നിഖിത പറയുന്നു.

അവതാരകന്റെ ചോദ്യത്തിന് തനിക്ക് പ്രണയം ഒന്നുമില്ലെന്നും നിഖിത പറയുന്നു. താന്‍ നല്ലൊരു പെണ്‍കുട്ടിയാണെന്നും അങ്ങനെ ആരോടും തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. അഭിമുഖത്തില്‍ തന്റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും നടി സംസാരിച്ചു. തനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഒന്നുമില്ല. രണ്ട് മൂന്ന് പേരുണ്ട് അവരാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ അവരെ ചുറ്റിപ്പറ്റിയാണ് എപ്പോഴും താനെന്നും നിഖിത പറഞ്ഞു.

അതുപോലെ മലയാളത്തില്‍ തനിക്ക് ഫാഹദ് ഫാസിലിന്റെ അഭിനയം ഒത്തിരി ഇഷ്ടമാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. ഫഹദിനോടൊപ്പം അഭിനയിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നും നിഖിത പറയുന്നു. തമിഴ് സീരിയലുകളിൽ ചെയ്യുമ്പോഴും ഏറ്റവും കൂടുതൽ മലയാളികളാണ് സീരിയൽ കണ്ട് യുട്യൂബിൽ അടക്കം കമന്റുകൾ ചെയ്യാറുള്ളതെന്നും നിഖിത പറയുന്നു.

about nikhitha

Safana Safu :