മണിയുടെ വലത് കൈ പിടിച്ച് വെള്ള ഗൗൺ അണിഞ്ഞ ‘ആ സുന്ദരി’; വിവാഹ വാർത്തകൾക്കിടെ അമ്പരപ്പിക്കുന്ന ചിത്രം പുറത്ത്.. എന്താണാവോ ഉദ്ദേശം

ബിഗ്ബോസ് മലയാളത്തിന്റെ മൂന്നാം സീസണിന്റെ വിജയിയായത് മണിക്കുട്ടനായിരുന്നു. മൂന്നാം സീസൺ ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നു പോയെങ്കിലും മലയാളികൾക്ക് പുതിയൊരു സെൻസേഷണൽ ഹീറോയെ സമ്മാനിച്ചാണ് സീസൺ പൂർത്തിയായത്. മറ്റാരുമല്ല, വിജയ കിരീടം ചൂടിയ എംകെ എന്ന മണിക്കുട്ടൻ തന്നെയാണ് അത്.

ടെലിവിഷനിലൂടെ തുടക്കം കുറിച്ച് പിന്നീട് സിനിമയിലെത്തിയ മണിക്കുട്ടൻ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്നു. ബിഗ് ബോസ് ഷോയിലെ വിജയം മണിക്കുട്ടനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർ സമ്മാനിച്ചതാണ്. ബിഗ് ബോസ് ഷോയിൽ ഏറ്റവും മികച്ച രീതിയിൽ മത്സരിച്ച മണിക്കുട്ടനെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

ബിഗ് ബോസിന് ശേഷമാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ എല്ലാം നടൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്

ഇപ്പോൾ ഇതാ മണിക്കുട്ടന്റെ പുതിയ ചിത്രം ആരാധകരെ ചിരിപ്പിച്ച് കൊണ്ട് വൈറലാവുകയാണ്. ടെക്സ്റ്റയിൽ ഷോപ്പിലെ പ്രതിമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഗൗൺ ധരിച്ച ഒരു പെൺ പ്രതിമയുടെ തോളിൽ ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയാണിത്. ഒരു കള്ള നോട്ടത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കല്യാണം ഉറപ്പിച്ചോ എന്നാണ് ഭൂരിഭാഗം പേരും മണിക്കുട്ടനോട് ചോദിക്കുന്നത്. ആരാധകർ ചോദ്യം ഉന്നയിക്കുന്നുണ്ടെങ്കിലും മണിക്കുട്ടൻ ഇതുവരെ മറുപടി നൽകിയിട്ടില്ല

ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മണിക്കുട്ടൻ സൂര്യ പ്രണയം. സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യം മോഹൻലാലിനോടും പിന്നീട് ഹൗസ് അംഗങ്ങളോടും സൂര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ മണക്കുട്ടൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. . തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷം മണിക്കുട്ടൻ നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. അഭിമുഖങ്ങളിൽ വിവാഹത്തെപ്പറ്റിയുള്ള ചിന്തകൾ? പ്രണയമുണ്ടോ? എന്ന ചോദ്യങ്ങൾക്ക് പലപ്പോഴും മണികുട്ടന്റെ മറുപടി ഇങ്ങനെയാണ്

ബിഗ്ബോസ് ഷോയിൽ പോകുന്നതിനുമുമ്പും ഇപ്പോഴും ഒരേ സ്റ്റാറ്റസാണ്. അപ്പോഴും ഇപ്പോഴും പ്രണയമില്ല. വിവാഹം ജീവിതത്തിന്റെ ഒരു ഭാഗമാണ്. അത് വന്നുചേരേണ്ടതാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നുണ്ട്. പക്ഷേ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല. ഞാൻ ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിപ്പെടാൻ പറ്റുമെന്നുള്ളതാണ് എന്റെ സ്വപ്‌നവും പ്രതീക്ഷയുമെന്നാണ് മണിക്കുട്ടൻ പറയാറുള്ളത്

Noora T Noora T :