അഹങ്കാരം കൊണ്ട് സൂര്യ വരുത്തിവച്ച വിന ; ഋഷിയെ സൂര്യ മനസിലാക്കാൻ പോകുന്നതേയുള്ളു; “കൂടെവിടെ” ഇനിയുള്ള എപ്പിസോഡുകൾ പൊളിച്ചടുക്കുമെന്ന് ആരാധകർ !

ജനപ്രിയ പരമ്പര കൂടെവിടെ ഇപ്പോൾ ഡോറ സ്റ്റൈൽ പിടിച്ചെങ്കിലും ഇനി വരുന്ന ദിവസങ്ങൾ കൂടെവിടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദിവസങ്ങളാകും. നമ്മളെങ്ങോട്ടാ പോകുന്നെ… ? സൂര്യയെ തേടി കാട്ടിലേക്ക് എന്ന് പറയും പോലെ ഋഷി കാട് കയറുകയാണ്. ഇനി അങ്ങ് കാട്ടിലാണ് ഋഷിയുടെയും സൂര്യയുടെയും കഥ നടക്കുന്നത്. കാട്ടിൽ നിന്നും പുറത്തുകടക്കുമ്പോൾ സൂര്യയുടെ സ്വപ്നമല്ലെങ്കിൽ നമുക്ക് ഒരു ഒളിച്ചോട്ടവും കാണാം…

സാബു റാണിയമ്മയെ വിവരമറിയിക്കുകയാണ്. “ഇതുവരെ സൂര്യയ്ക്ക് സംശയമൊന്നുമില്ല, പക്ഷെ ഒരു പ്രശ്നമുണ്ട്… ഇടയ്ക്ക് ടീച്ചർ വിളിച്ചിരുന്നു. അപ്പോൾ അടുത്ത് ഋഷി സാർ ഉണ്ടെന്നാണ് തോന്നുന്നത്. സൂര്യയോട് തിരിച്ചു വരാൻ നിർബന്ധിച്ചു. “ഇത് കേട്ടപ്പോൾ റാണിയമ്മ ഒന്ന് ഞെട്ടി…

“അങ്ങനെയെങ്കിൽ ഉറപ്പായും അവൻ അവളെ തേടി അവിടെ വരാൻ സാധ്യതയുണ്ട്…….. സാധ്യത ഉണ്ടെന്നല്ല, അവൻ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്… ഞാൻ അവനെ ഫോണിൽ ട്രൈ ചെയ്തിട്ട് കിട്ടുന്നെ ഉണ്ടായിരുന്നില്ല…”അപ്പോൾ സാബു റാണിയമ്മയെ ഒന്ന് പറഞ്ഞ് സമാധാനിപ്പിച്ചു…

“അതൊന്നും സാരമില്ല… സാർ വന്നാലും അവളെ ഇവിടുന്നു കൊണ്ടുപോകാനൊന്നും പറ്റില്ല… “‘എന്നാൽ, റാണിയമ്മ അതിനെ എതിർക്കുകയാണ്… “അതൊന്നും പറയാൻ ഒക്കില്ല…. അവളെ രക്ഷിക്കാൻ ഋഷി ഏതുവഴിയും സ്വീകരിക്കും… വേണ്ടിവന്നാൽ പോലീസിന്റെ സഹായം വരെ… “

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

Safana Safu :