ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ഗായകന്‍ വി.എം കുട്ടി ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. ഗായകന്‍ വി.എം കുട്ടിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി.
”മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വിഎം കുട്ടി മാഷിന് ആദരാഞ്ജലികള്‍” എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം വി.എം കുട്ടിയെ കുറിച്ച് മമ്മൂട്ടി പങ്കുവച്ച പഴയ ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. എരഞ്ഞോളി മൂസയുടെ പാട്ട് നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. ആളെക്കണ്ടാല്‍ ഇത്രയും വലിയ ശബ്ദം ഈ ശരീരത്തില്‍ നിന്ന് വരുമെന്ന് നമുക്ക് തോന്നില്ല. ഒരു 2000 അടിയുള്ള കിണറിന്റെ ആഴമാണ് ആ ശബ്ദത്തിന്.
താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. 1921 സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഐ.വി ശശി അന്ന് തന്നെയാണ് ഏല്‍പ്പിച്ചത്. ഏതോ മാപ്പിളപ്പാട്ടിന്റെ എക്സ്പേര്‍ട്ട് ആണെന്ന് വിചാരിച്ചിട്ടായിരുന്നു അത്. അന്ന് വി.എം കുട്ടിയും ഫസീലയും കൂടി ആ സെറ്റില്‍ വന്നു.
ആയിരക്കണക്കിന് പാട്ടുകളുമുള്ള ഒരു പത്തഞ്ഞൂറ് ബുക്കുകളുടെ ഒരു കെട്ടുമായിട്ടാണ് അവര്‍ വന്നത്. ഇവര്‍ രണ്ടുപേരും അവിടെ ഇരുന്ന് ഒരുപാട് പാട്ടുപാടി. തനിക്ക് വലിയ പിടിപാട് ഇല്ലാത്തതു കൊണ്ട് രണ്ട് പാട്ട് തിരഞ്ഞെടുത്തു. അതാണ് സിനിമയില്‍ പാട്ടുകളായിട്ട് വന്നത്. സിനിമയില്‍ പ്രധാനപ്പെട്ട രണ്ട് പാട്ടുകളും അതായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.