ഋഷിയ്ക്ക് പിന്നിൽ ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്; ഏതായാലും മാളികേക്കലിൽ നിന്നും മിത്രയ്ക്ക് ബൈ ബൈ; കൂടെവിടെ ത്രസിപ്പിക്കുന്ന ആ നിമിഷം എത്താറായി !

മലയാളി കുടുംബ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഋഷിയുടെയും സൂര്യയുടെയും വിവാഹത്തിനായിട്ടാണ്. അതിലേക്കടുക്കുന്ന കൂടെവിടെയുടെ പുത്തൻ നിമിഷങ്ങൾ എത്തിക്കഴിഞ്ഞിരിക്കുകയാണ്. സാബു, ടീച്ചറുടെ വീട്ടിലെത്തിയത് വരെയാണ് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചു നിർത്തിയത്.. സാബുവിനെ കണ്ടപ്പോൾ തന്നെ “ഇവിടെ വരരുതെന്ന് പറഞ്ഞതല്ലേ…. “എന്നും ചോദിച്ച് ടീച്ചർ ഷൗട്ട് ചെയ്യാൻ തുടങ്ങി.

അപ്പോൾ വളരെ വിനയപൂർവം ഒന്ന് കുനിഞ്ഞൊക്കെയാണ് സാബു നമസ്കാരം പോലും പറയുന്നത്. എന്നിട്ട് “ഇവിടുന്ന് അന്നിറങ്ങിയപ്പോൾ ഇനി ഇങ്ങോട്ട് വരില്ലെന്ന് ഉറപ്പിച്ചിട്ടാണ് പോയത്. പക്ഷെ വീണ്ടും വരേണ്ടി വന്നു. വന്നത് വല്യമ്മച്ചിയുടെ കാര്യമായതുകൊണ്ടാണ്. ഒരു സഹായം വേണം എന്നിങ്ങനെ സാബു പറഞ്ഞു. “

അപ്പോൾ സൂര്യ ടീച്ചർക്ക് പിന്നിലായി വന്നു നിൽക്കുന്നുണ്ട്. ടീച്ചർ സൂര്യയെ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് സാബുവിനോട്, ” തല്ക്കാലം ഒരു സഹായവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞതല്ലേ. അപ്പോൾ സാബു, ” ടീച്ചർ കാശ് ആയിട്ട് സഹായം ചോദിക്കാനല്ല ഞാൻ വന്നത് . എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനുള്ളൊരു സന്മനസ് കാണിക്കണം . നിങ്ങൾക്കെല്ലാവർക്കും എന്നെ സംശയവും പേടിയുമാണെന്നെനിക്കറിയാം. അത് നിങ്ങളുടെ ആരുടെയും തെറ്റല്ല അത് എന്റെ കുഴപ്പം കൊണ്ടാണെന്നും എനിക്കറിയാം “

സാബു നല്ല അസ്സലായിട്ട് സംസാരിക്കിട്ടുന്നുണ്ട്… ഇത്രേയുമായപ്പോൾ ടീച്ചർ ചോദിച്ചു.. “തനിക്ക് ഇപ്പോൾ എന്താണ് വേണ്ടത് അത് പറയ്. “അത് വല്യമ്മച്ചി ഇപ്പോൾ തീരെ അവശതയിലാണ്… ഒരാഴ്ച്ച അടിവാരത്തുള്ള ആശുപത്രിയിലായിരുന്നു. ഇനി ഇപ്പോൾ വല്യ പ്രതീക്ഷ ഒന്നും വേണ്ടന്നാണ് ഡോക്റ്റർമാർ പറഞ്ഞിരിക്കുന്നത്.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about koodevide episode

Safana Safu :